
ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യു സി ബി) 2026 ജനുവരി 1 വ്യാഴാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചു. എല്ലാ സാമ്പത്തിക സ്ഥാപനങ്ങളും 2026 ജനുവരി 4 ഞായറാഴ്ച മുതല്‍ സാധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

ക്യു സി ബി അറിയിച്ചതനുസരിച്ച് ഈ തീരുമാനം ഖത്തറിലെ ഔദ്യോഗിക ജോലി ദിവസങ്ങളും സാംസ്കാരിക അവസരങ്ങളും പൊതുവിദിനങ്ങളും നിയന്ത്രിക്കുന്ന 2025ലെ അമിരി ഡിക്രി നമ്പര്‍ 57ലെ ആര്‍ട്ടിക്കിള്‍ 4 പ്രകാരം എടുത്തതാണ്.
