ഗതാഗത നിയമലംഘന പിഴയിളവ് ഈ മാസം അവസാനിക്കും

Web Desk
1 Min Read

ദോഹ: ജൂണ്‍ ഒന്നിന് ആരംഭിച്ച ഗതാഗത നിയമലംഘന പിഴകളിലെ 50 ശതമാനം ഇളവ് ഓഗസ്റ്റ് മാസത്തോടെ അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു.

city exchange

ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ട്രാഫിക് ലംഘനങ്ങള്‍ സംബന്ധിച്ച പുതിയ നിയമങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും ഒപ്പം മെയ് മാസത്തിലാണ് പിഴയില്‍ ഇളവ് അവതരിപ്പിച്ചത്.

ഖത്തര്‍ പൗരന്മാര്‍, താമസക്കാര്‍, സന്ദര്‍ശകര്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) രാജ്യങ്ങളിലെ പൗരന്മാര്‍ എന്നിവര്‍ക്കാണ് ഇളവിന് അര്‍ഹതയെന്ന് മന്ത്രാലയം അറിയിച്ചു.

ജൂണ്‍ ഒന്നിന് ആരംഭിച്ച പിഴയിളവ് പദ്ധതി ഓഗസ്റ്റ് 31നാണ് അവസാനിക്കുക. മൂന്ന് വര്‍ഷത്തില്‍ കൂടാത്ത കാലയളവിനുള്ളില്‍ രേഖപ്പെടുത്തുന്ന ലംഘനങ്ങള്‍ക്കും കിഴിവ് ബാധകമാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!