ദോഹ മദ്‌റസ അറബി ഭാഷാ ദിനം ആചരിച്ചു

Web Desk
0 Min Read

ദോഹ: ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് ദോഹ അല്‍ മദ്‌റസ അല്‍ ഇസ്ലാമിയ വിവിധ മത്സര പരിപാടികള്‍ സംഘടിപ്പിച്ചു. അറബി ഭാഷയുടെ ആഗോള പ്രാധാന്യവും ചരിത്രവും സാംസ്‌കാരിക മൂല്യവും വിദ്യാര്‍ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ അറബി പദപ്രശ്‌നം, നിഘണ്ടുനിര്‍മാണം, ഗാനം, പ്രസംഗം, കവിതാ പാരായണം, കലിഗ്രഫി തുടങ്ങി വ്യത്യസ്ത മത്സര ഇനങ്ങളിലായി നൂറില്‍പരം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിജയികളെ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പല്‍മാരും അനുമോദിച്ചു. മത്സര പരിപാടികള്‍ക്ക് വിവിധ അധ്യാപക, അധ്യാപകേതര ജീവനക്കാര്‍ നേതൃത്വം നല്‍കി.

city exchange

Share This Article
Leave a Comment
error: Content is protected !!