
ദോഹ: ഖത്തര്‍ കസ്റ്റംസിന്റെ ആന്റി- സ്മഗ്ലിംഗ് ആന്‍ഡ് ഹാംഫുള്‍ ട്രേഡ് പ്രാക്ടീസസ് ഡിപ്പാര്‍ട്ട്മെന്റ് മെത്താംഫെറ്റമിന്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പിടികൂടി. പൊതുവേ ‘ഷാബു’ എന്നാണ് ഇത് അറിയപ്പെടുന്നത്.

ഹമദ് തുറമുഖം വഴി എത്തിയ ഒരു ചരക്കുകണ്ടെയ്നറില്‍ ഒളിപ്പിച്ച നിലയില്‍ 1.84 കിലോഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്.

ഹമദ് തുറമുഖം വഴി എത്തിയ ചരക്കുകളില്‍ ഒന്നിനെ കുറിച്ച് ഒരു കസ്റ്റംസ് ഇന്‍സ്പെക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കള്ളക്കടത്ത് ശ്രമം പുറത്തായത്.
കസ്റ്റംസ് ഡിക്ലറേഷനുമായി ബന്ധപ്പെട്ട രേഖകളും അനുബന്ധ ഡോക്യുമെന്റുകളും പരിശോധിച്ചതിന് ശേഷം കണ്ടെയ്നര്‍ അത്യാധുനിക പരിശോധന ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. പരിശോധനയില്‍ ഓഡിയോ സ്പീക്കറുകളുടെ ഉള്ളിലെ പൊള്ളയായ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

