പത്മഭൂഷണ്‍ മമ്മൂട്ടിക്ക് ആദരവുമായി ‘പദയാത്ര’ ടീമിനൊപ്പം അടൂര്‍ ഗോപാലകൃഷ്ണന്‍

Web Desk
1 Min Read

കൊച്ചി: 32 വര്‍ഷങ്ങള്‍ക്ക് ശേഷം അടൂര്‍ ഗോപാലകൃഷ്ണനൊപ്പം ഒന്നിക്കുന്ന ‘പദയാത്ര’ എന്ന ചിത്രത്തിന്റെ സെറ്റില്‍ പത്മഭൂഷണ്‍ മമ്മൂട്ടിക്ക് സ്‌നേഹാദരം. പുരസ്‌കാര നേട്ടത്തിന് ശേഷം സെറ്റിലെത്തിയ മമ്മൂട്ടിക്ക് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പൂച്ചെണ്ട് നല്‍കി സ്വീകരിക്കുകയും പൊന്നാടയണിച്ച് ആദരിക്കുകയും ചെയ്തു. ശേഷം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എല്ലാവരും ചേര്‍ന്ന് കേക്ക് മുറിച്ചാണ് ഈ സന്തോഷം പങ്ക് വെച്ചത്.

city exchange

മമ്മൂട്ടിക്ക് പുറമെ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്ന നടി ഗ്രേസ് ആന്റണി, നടന്‍ ഇന്ദ്രന്‍സ് എന്നിവരും ആഘോഷത്തിന്റെ ഭാഗമായി. മലയാളത്തില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം താരമാണ് മമ്മൂട്ടി.

മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ നിര്‍മ്മാണ സംരംഭമായി ഒരുക്കുന്ന പദയാത്രയുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുകയാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍, കെ വി മോഹന്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുക. അനന്തരം, മതിലുകള്‍, വിധേയന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി- അടൂര്‍ ഗോപാലകൃഷ്ണന്‍ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അടൂര്‍ ഒരുക്കിയ മതിലുകള്‍, വിധേയന്‍ എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിക്ക് മികച്ച നടനുള്ള 2 ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഛായാഗ്രഹണം- ഷെഹനാദ് ജലാല്‍, സംഗീതം- മുജീബ് മജീദ്, എഡിറ്റിംഗ്- പ്രവീണ്‍ പ്രഭാകര്‍, മുഖ്യ സംവിധാന സഹായി- മീരസാഹിബ്, നിര്‍മ്മാണ സഹകരണം- ജോര്‍ജ് സെബാസ്റ്റ്യന്‍, കലാസംവിധാനം- ഷാജി നടുവില്‍, നിര്‍മ്മാണ മേല്‍നോട്ടം- സുനില്‍ സിങ്, നിര്‍മ്മാണ നിയന്ത്രണം- ബിനു മണമ്പൂര്‍, ചമയം- റോണക്‌സ്, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം- എസ് ബി സതീശന്‍, ശബ്ദമിശ്രണം- കിഷന്‍ മോഹന്‍ (സപ്ത റെക്കോര്‍ഡ്), നിശ്ചലഛായ- നവീന്‍ മുരളി, പി ആര്‍ ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, പരസ്യ പ്രചരണം- വിഷ്ണു സുഗതന്‍, പരസ്യ കല- ആഷിഫ് സലിം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!