റമദാന്‍ വിശുദ്ധിയുടെ മാസം; ഐ സി എഫ് ക്യാമ്പയിന് തിങ്കളാഴ്ച തുടക്കം

Web Desk
1 Min Read

മനാമ: ‘റമദാന്‍ വിശുദ്ധിയുടെ മാസം’ എന്ന ശീര്‍ഷകത്തില്‍ ഐ സി എഫ് ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന റമദാന്‍ ക്യാമ്പയിന് തിങ്കളാഴ്ച വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ബറാഅത്ത് ആത്മീയ സംഗമങ്ങളോടെ തുടക്കമാവും. ഒന്നര മാസക്കാലം നീണ്ടുനില്‍ക്കുന്ന കാമ്പയിനിന്റെ ഭാഗമായി റമദാന്‍ മുന്നൊരുക്കം, പ്രകാശതീരം- ഖുര്‍ആന്‍ പ്രഭാഷണം, ഇഫ്താര്‍ സംഗമങ്ങള്‍, സക്കാത്ത് ഡ്രൈവ്, സ്റ്റുഡന്‍സ് ഇഫ്താര്‍, സൗഹൃദ സംഗമം, റിലീഫ് പ്രവര്‍ത്തനങ്ങള്‍, തിലാവ- ഖുര്‍ആന്‍ പാരായണ മത്സരം, ഈദ് സംഗമം എന്നിവ വിവിധ ഘടകങ്ങളിലായി നടക്കും.

city exchange

കാമ്പയിനിന്റെ ഭാഗമായി ഫെബ്രുവരി 13, 14 തിയ്യതികളില്‍ മുഹറഖ് സയാനി ഓഡിറ്റോറിയത്തില്‍ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ശാഫി സഖാഫി മുണ്ടമ്പ്രയുടെ ഖുര്‍ആന്‍ പ്രഭാഷണം നടക്കും. ഖുര്‍ആന്‍ പഠന പാരായണ മത്സരമായ തിലാവയില്‍ ബഹ്‌റൈനിലെ 11 മദ്രസ്സകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. റിജിയന്‍ കേന്ദ്രങ്ങളില്‍ ഹാദിയ വിമന്‍സ് അക്കാദമി, സ്റ്റുഡന്‍സ് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വിവിധ പരിപാടികള്‍ നടക്കും.

ഐ സി എഫ് തസ്‌കിയ ഡിപ്പാര്‍ട്ട്‌മെന്റ് കാമ്പയിന്‍കാല പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി. നാഷണല്‍ തസ്‌കിയ സെക്രട്ടറി റഫീക്ക് ലത്വീഫി വരവൂര്‍ അധ്യക്ഷത വഹിച്ചു. കെ സി സൈനുദ്ധീന്‍ സഖാഫി, കെ കെ അബൂബക്കര്‍ ലത്വീഫി, അബ്ദുല്‍ ഹകീം സഖാഫി, ശിഹാബുദ്ധീന്‍ സിദ്ദീഖി, ശംസുദ്ധീന്‍ സുഹ്‌രി സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!