സൗദി വ്യോമപരിധിയില്‍ കടന്ന 9 ഡ്രോണുകള്‍ തകര്‍ത്തു

Web Desk
1 Min Read

റിയാദ്: സൗദി അറേബ്യയുടെ വ്യോമപരിധിയില്‍ പ്രവേശിച്ച ഒമ്പത് ഡ്രോണുകള്‍ കണ്ടെത്തി തകര്‍ത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

city exchange

ഡ്രോണുകള്‍ കണ്ടെത്തിയതോടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി അവയെ നിര്‍വീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലിക്കി സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കാനും ഭൂഭാഗം, പൗരന്മാര്‍, താമസക്കാരെ എന്നിവരെ കാത്തുസൂക്ഷിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൗദി മന്ത്രിസഭ വ്യക്തമാക്കി.

സൗദി അറേബ്യ, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) രാജ്യങ്ങള്‍, ജോര്‍ദാന്‍ എന്നിവയെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയതായി വിവരണം നല്‍കിയ ആക്രമണങ്ങളെ അപലപിച്ച സഹോദര- സൗഹൃദ രാജ്യങ്ങളിലെ നേതാക്കളുടെ നിലപാടുകള്‍ക്കും മന്ത്രിസഭ നന്ദി രേഖപ്പെടുത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!