
ദോഹ: ഖത്തര്‍ എയര്‍വെയ്സ് അടുത്ത ദിവസങ്ങളിലെ താത്ക്കാലിക സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ദോഹയില്‍ നിന്ന് മാര്‍ച്ച് 13ന് പെര്‍ത്ത്, സിയോള്‍, ധാക്ക, ജിദ്ദ, ക്വാലാലംപൂര്‍, ബാങ്കോക്ക്, കൊച്ചി, അള്‍ജിയേഴ്സ്, മയാമി, ഇസ്താംബുള്‍, കെയ്റോ, ആംസ്റ്റര്‍ഡാം, ലണ്ടന്‍, മിലാന്, പാരിസ് എന്നിവിടങ്ങളിലേക്കാണ് ദോഹയില്‍ നിന്ന് സര്‍വീസ് നടത്തുക.

മാര്‍ച്ച് 14ന് റിയാദ്, മസ്കറ്റ്, ഷാങ്ഹായ്, മനില, ജോഹന്നാസ്ബര്‍ഗ്, ഡാലസ്, ടൊറോന്റോ, കൊളംബോ, കെയ്റോ, ഇസ്ലാമാബാദ്, മുംബൈ, ലണ്ടന്‍, റോം, മാഡ്രിഡ, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുക.

മാര്‍ച്ച് 15ന് ഇസ്താംബുള്‍, ധാക്ക, ക്വാലാലംപൂര്‍, ബാങ്കോക്ക്, ഡെല്‍ഹി, അള്‍ജിയേഴ്സ്, മെല്‍ബണ്‍, ന്യൂയോര്‍ക്ക്, ജിദ്ദ, സാവോ പോളോ, മാഡ്രിഡ്, ഹോങ്കോംഗ്, ലണ്ടന്‍, കാസബ്ലാങ്ക, പാരിസ് എന്നിവിടങ്ങളിലേക്കും മാര്‍ച്ച് 16ന് പെര്‍ത്ത്, മസ്കറ്റ്, സിയോള്‍, ബാങ്കോക്ക്, ബീജിംഗ്, ധാക്ക, കൊച്ചി, ജക്കാര്‍ത്ത, മുംബൈ, കെയ്റോ, മയാമി, ആംസ്റ്റര്‍ഡാം, ലണ്ടന്‍, കൊളംബോ, ഫ്രാങ്ക്ഫര്‍ട്ട് എന്നീ കേന്ദ്രങ്ങളിലേക്കും സര്‍വീസ് നടത്തും.
ദോഹയിലേക്ക് മാര്‍ച്ച് 13ന് ആംസ്റ്റര്‍ഡാം, ലണ്ടന്‍, മിലാന്, പാരിസ് എന്നിവിടങ്ങളില്‍ നിന്നും മാര്‍ച്ച് 14ന് പെര്‍ത്ത്, സിയോള്‍, ധാക്ക, ജിദ്ദ, ക്വാലാലംപൂര്‍, ബാങ്കോക്ക്, കൊച്ചി, അള്‍ജിയേഴ്സ്, മയാമി, ഇസ്താംബുള്‍, കെയ്റോ, ജോഹന്നാസ്ബര്‍ഗ്, ലണ്ടന്‍, മാഡ്രിഡ്, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളില്‍ നിന്നും സര്‍വീസ് നടത്തും.
മാര്‍ച്ച് 15ന് റിയാദ്, മസ്കറ്റ്, ഷാങ്ഹായ്, മനില, ഡാലസ്, ടൊറോന്റോ, കൊളംബോ, കെയ്റോ, ഇസ്ലാമാബാദ്, മുംബൈ, റോം, മാഡ്രിഡ്, ലണ്ടന്‍, കാസബ്ലാങ്ക, പാരിസ് മാര്‍ച്ച് 16ന് ഇസ്താംബുള്‍, ധാക്ക, ക്വാലാലംപൂര്‍, ബാങ്കോക്ക്, ഡെല്‍ഹി, അള്‍ജിയേഴ്സ്, ന്യൂയോര്‍ക്ക്, ജിദ്ദ, സാവോ പോളോ, ഹോങ്കോംഗ്, ആംസ്റ്റര്‍ഡാം, ലണ്ടന്‍, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളില്‍ നിന്ന് ദോഹയിലേക്ക് സര്‍വീസ് നടത്തും.
മാര്‍ച്ച് 17ന് പെര്‍ത്ത്, മസ്കറ്റ്, സിയോള്‍, ബാങ്കോക്ക്, ബീജിംഗ്, ധാക്ക, കൊച്ചി, ജക്കാര്‍ത്ത, മുംബൈ, കെയ്റോ, മയാമി, കൊളംബോ എന്നിവിടങ്ങളില്‍ നിന്നാണ് ദോഹയിലേക്ക് ഖത്തര്‍ എയര്‍വെയ്സ് പറക്കുന്നത്.
ഈ വിമാന സര്‍വീസുകള്‍ ബുക്ക് ചെയ്യുന്നതിനും പുതിയ വിമാന വിവരങ്ങള്‍ അറിയുന്നതിനും ഖത്തര്‍ എയര്‍വേയ്സ് വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് അല്ലെങ്കില്‍ ട്രാവല്‍ ഏജന്റുമാരെ സമീപിക്കണമെന്ന് യാത്രക്കാരോട് അഭ്യര്‍ഥിച്ചു.
ഇതിന് പുറമെ, യാത്ര തുടരാന്‍ സഹായിക്കുന്നതിനായി ചില നേരിട്ടുള്ള പോയിന്റ്-ടു-പോയിന്റ് വിമാന സര്‍വീസുകളും ഖത്തര്‍ എയര്‍വേയ്സ് ക്രമീകരിച്ചിട്ടുണ്ട്. ഇത്തരം സര്‍വീസുകള്‍ക്കായി യോഗ്യതയുള്ള യാത്രക്കാരെ ഖത്തര്‍ എയര്‍വേയ്സ് നേരിട്ട് ബന്ധപ്പെടും.
ഈ സര്‍വീസുകളെ സാധാരണ ഷെഡ്യൂള്‍ ചെയ്ത വിമാന സര്‍വീസുകള്‍ പൂര്‍ണമായി പുന:രാരംഭിച്ചതായി കണക്കാക്കരുതെന്നും കമ്പനി വ്യക്തമാക്കി. സാധുവായതും സ്ഥിരീകരിച്ചതുമായ ടിക്കറ്റില്ലാത്തവര്‍ പുറപ്പെടുന്ന വിമാനത്താവളങ്ങളില്‍ എത്താതിരിക്കണമെന്ന് യാത്രക്കാരോട് അഭ്യര്‍ഥിച്ചു.

