

തലശ്ശേരി: ചിറക്കര പള്ളിക്കു സമീപം എല്‍ ഐ സി ഓഫീസെന് പിറകില്‍ ‘മഫാസ്’ല്‍ പിലാക്കൂലിലെ ചീരാപുരത്ത് നബീല (നിമ്മി- 53) കണ്ണൂര്‍ താനയിലുള്ള ജിം കെയര്‍ ആശുപത്രിയില്‍ നിര്യാതയായി. ഭര്‍ത്താവ്: സി അഹമ്മദ് അന്‍വര്‍ (അപ്പി ചെറുവക്കര- തലശ്ശേരി ടൗണ്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി).മക്കള്‍: സംന തഹസീന്‍, തഹസീബ് അന്‍വര്‍, സാമില്‍ അന്‍വര്‍, മസ്ഹര്‍ അന്‍വര്‍. മരുമകന്‍: അബ്ദുല്‍ ജബ്ബാര്‍.

പിതാവ്: തലശ്ശേരി മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പരേതനായ ചാത്തന്റെവിട തയ്യില്‍ കക്കാട്ട് കാദര്‍ (ന്യൂമാഹി). മാതാവ്: പരേതയായ ചീരാപുരത്ത് നബീസു (തലശ്ശേരി). സഹോദരങ്ങള്‍: നാസര്‍ (സഊദി അറേബ്യ), നൗഷാദ് (റോസ് വില്ല, പെരിങ്ങാടി), നിയാസ് (മുഴപ്പിലങ്ങാട്), നസീറ (കൊയിലാണ്ടി), നജ്മ (കണ്ണൂര്‍).
