ആഭ്യന്തര വിമാന നിക്കിലെ നിയന്ത്രണം എടുത്തുകളയുന്നത് എരി തീയില്‍ എണ്ണയൊഴിക്കല്‍

Web Desk
1 Min Read

പശ്ചിമേഷ്യ സംഘര്‍ഷ സമാന സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ യാത്രക്കാര്‍ക്ക് അടിയന്തരഘട്ടത്തില്‍ താങ്ങായി തണലായി താങ്ങാവുന്ന നിരക്കില്‍ യാത്രാ സംവിധാനം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നതിന് പകരം
ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിനുള്ള നിയന്ത്രണം എടുത്തു കളയുന്നത് ‘കൂനിന്മേല്‍ കുരു’ പോലെ
യാത്രക്കാരുടെ മേല്‍ പതിക്കും. അതിനാല്‍ ഇക്കരാ്യത്തില്‍ പുനര്‍ ചിന്തയുണ്ടാവണം.

city exchange

മതിയായ യാത്രാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും യാത്ര നിരക്ക് നിയന്ത്രിക്കാനും മുന്‍കൈ എടുക്കുന്നതിന് പകരം ‘എരുതീയില്‍ എണ്ണയൊഴിക്കുന്നതിനു’ സമാനമാണ് നിലവിലെ നിയന്ത്രണം നീക്കിയത് മൂലം യാത്രക്കാര്‍ക്ക് യാത്രാ നിരക്കില്‍ അധികമായി നേരിടാന്‍ പോകുന്നത്.

പ്രവാസി യാത്രക്കാരെയും ബാധിക്കുന്ന ഈ തീരുമാനം ആഭ്യന്തര അന്താരാഷ്ട്ര രംഗത്ത് ഒരുപോലെ ഇരുട്ടടിയാണ്. ബഹറൈന്‍ ഉള്‍പ്പെടെ നേരിട്ട് കേരളത്തിലേക്ക് വിമാന സര്‍വീസ് ലഭിക്കാത്ത സാഹചര്യത്തില്‍ വീണ്ടും ആഭ്യന്തര
സര്‍വീസിനെ ആശ്രയിക്കേണ്ട ഗതികേടിന് പരിഹാരം കാണേണ്ടതുണ്ട്.

സംഘടനകള്‍ ഏര്‍പ്പെടുത്തുന്ന ചാര്‍ട്ടര്‍ ഫ്‌ളൈറ്റ് എന്ന താത്ക്കാലിക പരിഹാരത്തിനപ്പുറം കേരളത്തിലേക്ക് നേരിട്ട് ദമ്മാമില്‍ നിന്നും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്ക് ഏര്‍പ്പെടുത്തിയത് പോലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിമാന കമ്പനികള്‍ സര്‍വീസുകള്‍ തുടങ്ങുന്നതിന് തെരഞ്ഞെടുപ്പ് തിരക്കില്‍ പെട്ടു പോയവര്‍ ഗ്യാസ് ലഭ്യതക്കുറവ് ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുമ്പോള്‍ പ്രവാസികളുടെ ഇത്തരം ആവശ്യം കൂടി കൂട്ടായി പരിഗണിക്കേണ്ടതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!