Readers Post
പ്രസ്ഥാനത്തെ ജീവനുതുല്യം സ്‌നേഹിച്ച നിഷ്‌കാമ കര്‍മ്മി മോണങ്ങാട്ട് അബൂബക്കര്‍

പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്ത നിഷ്‌കളങ്കതയുടെയും തികഞ്ഞ ആത്മാര്‍ഥതയുടേയും പ്രതിരൂപമായിരുന്നു അന്തരിച്ച ‘ലീഗ് അബൂബക്കര്‍’ എന്ന നാമത്തില്‍ അറിയപ്പെട്ടിരുന്ന മോണക്കാട്ട് അബൂബക്കര്‍.


ഏറെ ജന സമ്മിതി നേടിയെന്നതിന്റെ തെളിവായിരുന്നു രാവിലെ അഞ്ചര മുതല്‍ മയ്യത്ത് ഖബറടക്കം വരെ എട്ടിക്കുളത്തെ ഭാര്യ ഗൃഹത്തിലും രാമന്തളിയിലെ തറവാട്ടിലും തടിച്ചു കൂടിയ ജനങ്ങള്‍.

രാവിലെ പ്രഭാത പ്രാര്‍ഥനയ്ക്കു ശേഷം ഇരുവീടുകളിലും ഇടതടവില്ലാതെ അറിഞ്ഞവരുടെ ഒഴുക്കായിരുന്നു. പഞ്ചായത്തിലെ എല്ലാ ശാഖകളിലും അബൂബക്കറിന്റെ സാന്നിധ്യം ഉറപ്പായിരിക്കും. താന്‍ അനുഭവിക്കുന്ന കഠിനമായ രോഗം പോലും വകവെക്കാതെ പ്രസ്ഥാനത്തിന്റെ ഏത് ആഹ്വാനവും ശിരസ്സാവഹിച്ച് ദീര്‍ഘമായ യാത്ര ചെയ്ത് അവിടെ എത്തിയിരിക്കും. ‘ആരോടും വിദ്വേഷമോ പകയോ തന്റെ നിഘണ്ടുവില്‍ കാണില്ല.
ശാഖാ, പഞ്ചായത്ത്, മണ്ഡലം യോഗങ്ങളില്‍ സമയനിഷ്ഠ പാലിച്ച് എത്തിയിരിക്കും. ഏത് ചുമതല ഏല്‍പിച്ചാലും ഭംഗിയായ നിര്‍വ്വഹിക്കണമെന്നതാണ് മോണങ്ങാട്ടിന്റെ രീതി.


പ്രവാസ ജീവിതം നയിക്കുന്ന നേരത്തും മാതൃസംഘടനയുടെ പോഷക ഘടകത്തിലും സജീവ ഇടപൊല്‍ നടത്തിയ ഒരു പച്ചയായ മനുഷ്യന്‍ ഇത്തരത്തില്‍ സ്‌നേഹവും ആര്‍ദ്രതയും പകര്‍ന്നു നല്‍കി മാതൃകാ ജീവിതം നയിക്കുന്നവരെ സഹജീവികള്‍ എന്നും ഓര്‍ക്കും. അതിന്റെ ആദരസൂചകമായിരുന്നു അന്ത്യോപചാര ചടങ്ങിലെ ജനപ്രവാഹം.


