ഐ എസ് ഡി സ്‌ക്കൂള്‍ വര്‍ണ്ണാഭമായ അവാര്‍ഡ് ദാന ചടങ്ങും സ്റ്റെം പാഠ്യപദ്ധതി ഉദ്ഘാടനവും

Web Desk
1 Min Read

പയ്യന്നൂര്‍: ഐ എസ് ഡി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്ത്, പന്ത്രണ്ട് ക്ലാസില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും സ്റ്റെം പാഠ്യപദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനവും നടന്നു.

city exchange

സ്‌കൂള്‍ മാനേജര്‍ ഡോ. അഹമ്മദ് ഷാഫി സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍മാന്‍ എന്‍ജിനീയര്‍ സി ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പാള്‍ ടി പി സുരേഷ് പൊതുവാള്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു സംസാരിച്ചു.

സ്‌കൂള്‍ സി ഇ ഒ കെ പി മുഹമ്മദ് സഅദ് പുതിയ പാഠ്യ പദ്ധതിയായ സ്റ്റെം ന്റെ ഔപചാരിക ഉദ്ഘാടന നിര്‍വഹിച്ചു. മുഖ്യാതിഥി റിട്ടയേര്‍ഡ് പ്രൊഫസര്‍ ഡോ. പി എം സലിം മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിന്‍സിപ്പല്‍ കെ പി ദിവ്യ ആശംസയര്‍പ്പിച്ച് സംസാരിച്ചു. ഐ എസ് ഡി പൂര്‍വവിദ്യാര്‍ഥിയായ തമീം അഷ്‌റഫ് ഉന്നത പഠനത്തിലെ സാധ്യതകളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി.

പത്താം ക്ലാസ്സില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാര്‍ഥിക്കുള്ള എ ജി അഹമ്മദ് മെമ്മോറിയല്‍ അവാര്‍ഡ് സ്‌കൂള്‍ ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദറും കുടുംബാഗവും ഐ എസ് ഡി മാനേജിംഗ് കമ്മറ്റി മെംബറുമായ ഓ ടി ഷംസുദ്ദീന്‍ എന്നിവരും ചേര്‍ന്ന് നിര്‍വഹിച്ചു.

- Advertisement -
Ad image

പന്ത്രണ്ടാം ക്ലാസ്സില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാര്‍ഥിക്കുള്ള ഡോ. എസ് വി അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ അവാര്‍ഡ് സ്‌ക്കൂള്‍ വൈസ് ചെയര്‍മാന്‍ ഡോ. പി വി അബൂബക്കര്‍, കുടുംബാഗം യു പി ഹാരിസ് എന്നിവര്‍ ചേര്‍ന്ന് മെമെന്റോ നല്‍കി അനുമോദിച്ചു.

തുടര്‍ന്ന് ഉന്നതവിജയം നേടിയ 2024-25 ബാച്ചിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ട്രോഫികള്‍ നല്‍കി അനുമോദിച്ചു.

പത്താം തരത്തിലെ ഫാത്തിമ അമാനിയും പന്ത്രണ്ടാം തരത്തിലെ നിവേദ്യയും ചടങ്ങില്‍ വിദ്യാര്‍ഥികളുടെ പേരിലും പ്രൈമറി സെക്ഷന്‍ കോഡിനേറ്റര്‍ ഷീബ ടീച്ചര്‍ ഔദ്യോഗികമായും നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!