
ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2026- 2027 വര്‍ഷ കാലയളവിലേക്കുള്ള ഭാരവാഹികളാണ് തെരഞ്ഞെടുക്കപ്പെട്ടത്.

പ്രസിഡണ്ടായി കെ ടി ഫൈസല്‍ സലഫി, ജനറല്‍ സെക്രട്ടറി സെലു അബൂബക്കര്‍, ട്രഷററായി മുഹമ്മദലി മൂടാടി എന്നിവരെ കൗണ്‍സില്‍ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ഉമര്‍ സ്വലാഹി, മുജീബ്റഹ്മാന്‍ മിശ്കാത്തി, നിയാസ് കാവുങ്ങല്‍, ആഷിഫ് അഹ്മദ് എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി സ്വലാഹുദ്ദീന്‍ സ്വലാഹി, അബ്ദുല്‍ ഹക്കീം പിലാത്തറ, ഡോ. ഹാഫിസ് അഹ്മദ് എന്നിവരെയും തെരഞ്ഞെടുത്തു.

അബ്ദുല്ലത്തീഫ് മയ്യില്‍, ഫൈസല്‍ സലഫി തയ്യില്‍, നൗഷാദ് സലഫി, ഫാസില്‍ കുന്നത്ത്, മുഹമ്മദ് അബ്ദുല്‍ അസീസ്, സുബീന്‍ പി ഡി, അഷ്റഫ് പരപ്പനങ്ങാടി എന്നിവരാണ് മറ്റു എക്സിക്യൂട്ടീവ് അംഗങ്ങള്‍.
മുഖ്യ ഇലക്ഷന് ഓഫീസര്‍ ഖാലിദ് കട്ടുപ്പാറ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.

