
ദോഹ: തിങ്കളാഴ്ച രാവിലെ ആറു മണി വരെ തീരദേശ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ചിലപ്പോള്‍ മൂടല്‍മഞ്ഞിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ദൈനംദിന കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ അറിയിച്ചു. ശക്തമായ കാറ്റും മോശം തിരശ്ചീന ദൃശ്യപരതയും ഉള്ള ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി.

