
ദോഹ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമ തലശ്ശേരി ഖാദിയുമായിരുന്ന ടി എസ് ഇബ്രാഹിം കുട്ടി മുസ്ലിയാര് അനുസ്മരണവും പ്രാര്‍ഥനാ സദസ്സും ഖത്തര്‍ കേരള ഇസ്ലാമിക് സെന്റര്‍, മങ്ങാട് ഖത്തര്‍ പ്രവാസി കൂട്ടായ്മ, കെ എം സി സി ഖത്തര്‍ തലശ്ശേരി മണ്ഡലം കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അബൂഹമൂറിലെ ഐ സി സി അശോക ഹാളില്‍ സംഘടിപ്പിച്ചു.

മാലിക് ഹുദവിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടിയില്‍ റഊഫ് പെരിങ്ങാടി സ്വാഗതം പറഞ്ഞു. മങ്ങാട് ഖത്തര്‍ പ്രവാസി കൂട്ടായ്മ പ്രസിഡന്റ് റിഫാന്‍ റഹീം അധ്യക്ഷത വഹിച്ചു. ഖത്തര്‍ കേരള ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി സക്കരിയ മാണിയൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു അനുസ്മരണ പ്രഭാഷണം നടത്തി.

സുബൈര്‍ ഫൈസി കട്ടുപ്പാറ, ആറളം അഷ്റഫ്, നൗഷാദ് മങ്കടവ്, ഷഹബാസ് തങ്ങള്‍, റിസ്വാന് ചാലക്കര, റഹീസ് ഫൈസി, ഹബീബ് പുത്തന്‍പുരയില്‍, അര്‍ഷാദ് കൂത്തുപറമ്പ്, നുഫൈല്‍ ഹമീദ് എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി. സുബൈര്‍ ഫൈസി കട്ടുപ്പാറ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കി.
മങ്ങാട് ഖത്തര്‍ പ്രവാസി കൂട്ടായ്മ മുന്‍ പ്രസിഡന്റ് നിജാസ് ഒമര്‍ നന്ദി അറിയിച്ചു. വിവിധ സാമൂഹിക- സാംസ്കാരിക സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

