
ദോഹ: പാസ്‌പോര്‍ട്ട് സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായി ഖത്തറിലെ പാകിസ്ഥാന്‍ എംബസി അറിയിച്ചു. ഇസ്ലാമാബാദിലെ പാസ്‌പോര്‍ട്ട് ആസ്ഥാനത്തെ സാങ്കേതിക തകരാറുകളെ തുടര്‍ന്നാണ് സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിയതെന്ന് എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഇസ്ലാമാബാദിലെ ആസ്ഥാനത്തുണ്ടായ തകരാര്‍ ലോകത്തെ എല്ലാ പാകിസ്ഥാനി വിദേശകാര്യ പ്രവര്‍ത്തനങ്ങളേയും ബാധിച്ചതായും എംബസിയുടെ പ്രസ്താവനയില്‍ പറയുന്നു.

പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ സാമൂഹ്യ മാധ്യമ പേജിലൂടെ വിവരം അറിയിക്കുമെന്നും തടസ്സങ്ങള്‍ നേരിട്ടതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അധികൃതര്‍ അറിയിച്ചു.
