
ദോഹ: ഹമദ് ബ്ലഡ് ഡോണര്‍ സെന്ററുമായി ചേര്‍ന്ന് കുവാഖ് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഇന്ന് നടക്കും. രാവിലെ എട്ടുമുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ്.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന് ഉദ്ഘാടനം ചെയ്യും. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ആശംസകള്‍ നേരും.

രക്തദാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 33431309, 33441661 എന്നീ നമ്പറുകളിലോ https://forms.gle/JH8XE9SEdWxXWrHF7 എന്ന ഗൂഗ്ള്‍ ഫോം വഴിയോ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

