അല്‍ മദ്‌റസ അല്‍ ഇസ്ലാമിയ്യ ദോഹ കോണ്‍വൊക്കേഷന്‍: ഡോ. ജമീല അല്‍ ഷുറൈം മുഖ്യാതിഥിയായി പങ്കെടുക്കും

Web Desk
1 Min Read

ദോഹ: അല്‍ മദ്‌റസ അല്‍ ഇസ്ലാമിയ്യ ദോഹ സംഘടിപ്പിക്കുന്ന കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ പ്രശസ്ത ഖത്തര്‍ കലാകാരിയും കലാ നിരൂപകയുമായ ഡോ. ജമീല ഇബ്രാഹിം അല്‍ ഷുറൈം മുഖ്യാതിഥിയായി പങ്കെടുക്കും. ഖത്തറിലെ പ്രമുഖ വനിതാ കലാപ്രവര്‍ത്തകരില്‍ ഒരാളായ അവര്‍ ചിത്രരചന, ഗ്രാഫിക് ആര്‍ട്സ്, ശില്‍പകല തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയ സാന്നിധ്യമാണ്.

city exchange

ഖത്തറിലെ ആദ്യ പത്ത് വനിതാ കലാപ്രവര്‍ത്തകര്‍ എന്ന ഗ്രന്ഥത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തിത്വം കൂടിയാണ്. ഖത്തര്‍ സര്‍വകലാശാലയില്‍ നിന്ന് ആര്‍ട്ട് എജുക്കേഷനില്‍ ബിരുദവും അമേരിക്കയിലെ മാഡിസണ്‍ സ്റ്റേറ്റ് സര്‍വകലാശാലയില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സ് (കലാനിരൂപണം) വിഷയത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. സാംസ്‌കാരിക മാധ്യമരംഗത്തും കലാ നിരൂപണ രംഗത്തും സജീവമായ അവര്‍ ഖത്തറിലെ സമകാലീന കലാരംഗത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചുവരുന്നു.

സമൂഹ- സാംസ്‌കാരിക രംഗങ്ങളിലെ മറ്റു പ്രമുഖ വ്യക്തിത്വങ്ങളും വിദ്യാഭ്യാസ പ്രവര്‍ത്തകരും മദ്‌റസ അധ്യാപകരും രക്ഷിതാക്കളും ചടങ്ങില്‍ സാന്നിധ്യമറിയിക്കും എന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. മെയ് 21 വൈകുന്നേരം 7 മണിക്ക് എഫ് സി സി ഓഡിറ്റോറിയത്തില്‍ നടക്കുന്ന കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ 10-ാം ക്ലാസ് പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുമെന്നും അതികൃതര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!