മൂന്ന് പുതിയ അംബാസഡര്‍മാരുടെ സ്ഥാനപത്രം അമീര്‍ സ്വീകരിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് പുതിയ അംബാസഡര്‍മാരുടെ സ്ഥാനപത്രങ്ങള്‍ സ്വീകരിച്ചു.

city exchange

അമീരി ദിവാനില്‍ നടന്ന ചടങ്ങില്‍ കുവൈത്ത് അംബാസഡറായി അഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ഷുറൈം, കിര്‍ഗിസ് റിപ്പബ്ലിക്ക് അംബാസഡറായി ഐബിക്ക് ടോക്ടോബൊലോട്ടോവ്, പോര്‍ച്ചുഗീസ് അംബാസഡറായി അന ഫിലോമിന ഡ കോസ്റ്റ റോച്ച എന്നിവരാണ് സ്ഥാനപത്രങ്ങള്‍ സമര്‍പ്പിച്ചത്.

പുതിയ അംബാസഡര്‍മാര്‍ക്ക് ഖത്തര്‍ അമീര്‍ ആശംസകള്‍ നേര്‍ന്നതായും ഖത്തറുമായുള്ള ഈ രാജ്യങ്ങളുടെയും ബന്ധവും സഹകരണവും കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ അറിയിച്ചു.

അംബാസഡര്‍മാരായി ചുമതലയേറ്റവര്‍ തങ്ങളുടെ രാജ്യത്തെ ഭരണാധികാരികളുടെ ആശംസകള്‍ അമീറിനെ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!