പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയുമായി ലോക പരിസ്ഥിതി ദിനം ആചരിച്ച് ഖത്തര്‍ ടെക്

Web Desk
2 Min Read

ദോഹ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ടെക് സംഘടിപ്പിച്ച പ്രത്യേക പരിപാടി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയോടെ ശ്രദ്ധേയമായി. പ്രകൃതിയെ സംരക്ഷിക്കുകയും വരും തലമുറകള്‍ക്ക് ആരോഗ്യകരമായ ഭൂമി കൈമാറുകയും ചെയ്യേണ്ടത് ഓരോ വ്യക്തിയുടെയും സാമൂഹിക ഉത്തരവാദിത്തമാണെന്ന സന്ദേശമാണ് പരിപാടി ഉയര്‍ത്തിക്കാട്ടിയത്.

city exchange

ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പ്, റോക്ക പവര്‍ ജിം മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, മീഡിയപ്ലസ് സി ഇ ഒ ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.

പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ച അതിഥികള്‍ പരിസ്ഥിതി സംരക്ഷണം ഇന്നത്തെ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണെന്ന് അഭിപ്രായപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിത ഉപയോഗം തുടങ്ങിയ പ്രശ്നങ്ങള്‍ മനുഷ്യരാശിയുടെ ഭാവിയെ തന്നെ ബാധിക്കുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രകൃതിയോട് കൂടുതല്‍ ഉത്തരവാദിത്തത്തോടെയും കരുതലോടെയും പെരുമാറേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, ജലവും വൈദ്യുതിയും പാഴാക്കാതിരിക്കുക, മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുക തുടങ്ങിയ ലളിതമായ പ്രവര്‍ത്തനങ്ങളിലൂടെ ഓരോരുത്തര്‍ക്കും പരിസ്ഥിതി സംരക്ഷണത്തില്‍ പങ്കാളികളാകാമെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു.

- Advertisement -
Ad image

ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്ഥാപനത്തിന്റെ പരിസ്ഥിതി പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു. പരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണം വാക്കുകളില്‍ മാത്രം ഒതുങ്ങാതെ പ്രവര്‍ത്തനങ്ങളിലൂടെ പ്രകടമാകേണ്ടതുണ്ടെന്നും ഓരോ ജീവനക്കാരനും പ്രകൃതി സംരക്ഷണത്തിന്റെ ദൂതന്മാരാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പരിപാടിയുടെ ഭാഗമായി ജീവനക്കാരും അതിഥികളും ചേര്‍ന്ന് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു. പ്രകൃതിയെ സംരക്ഷിക്കുന്നതിനും പരിസ്ഥിതി സൗഹൃദ ജീവിതശൈലി പിന്തുടരുന്നതിനും പ്രതിജ്ഞാബദ്ധരാണെന്ന് അവര്‍ പ്രഖ്യാപിച്ചു.

ബിനു കുര്യാക്കോസ് (ഓപ്പറേഷന്‍സ് മാനേജര്‍), ജിനോജ് മാത്യു തോമസ് (പ്രോജക്ട് അക്കൗണ്ട് മാനേജര്‍), ലൈജു വര്‍ഗീസ് (അഡ്മിന്‍ ആന്‍ഡ് പ്രൊക്യൂര്‍മെന്റ് മാനേജര്‍), ജോണ്‍ മാത്യു (മാനേജര്‍ ഹ്യൂമന്‍ റിസോഴ്സ്), ജോബി കോള്‍ക്കുന്നേല്‍ ജോണ്‍ (മാനേജര്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്), തോമസ് മാത്യു (മാനേജര്‍ അക്കൗണ്ട്സ്) എന്നിവര്‍ പരിപാടിയുടെ ഏകോപനത്തിന് നേതൃത്വം നല്‍കി.

‘പ്രകൃതിയില്‍ നിന്ന് പ്രചോദനം; കാലാവസ്ഥയ്ക്കായി; നമ്മുടെ ഭാവിക്കായി’ എന്ന ലോക പരിസ്ഥിതി ദിന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, ഭൂമിയെ കൂടുതല്‍ ഹരിതാഭവും സുരക്ഷിതവുമാക്കാന്‍ എല്ലാവരും കൈകോര്‍ക്കണമെന്ന് പരിപാടി ആഹ്വാനം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!