
ദോഹ: മലയാള ചലച്ചിത്ര താരം സലിം കുമാറിന്റെ സ്മരണകള്‍ പങ്കുവെക്കുന്നതിനും അദ്ദേഹത്തിന്റെ കലാജീവിതത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനുമായി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു.

ജൂണ്‍ 9 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് ഐ സി സി അശോകാ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഖത്തറിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. സലിം കുമാര്‍ മലയാള സിനിമയ്ക്ക് നല്കിയ അതുല്യമായ സംഭാവനകള്‍, ഹാസ്യനടനെന്ന നിലയിലും സ്വഭാവനടനെന്ന നിലയിലും അദ്ദേഹം കൈവരിച്ച അസാമാന്യ നേട്ടങ്ങള്‍, കലാലോകത്തും സമൂഹത്തിലും അദ്ദേഹം സൃഷ്ടിച്ച സ്വാധീനം എന്നിവ ചടങ്ങില്‍ അനുസ്മരിക്കും.

ഹാസ്യവും വികാരവും ഒരുപോലെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള അപൂര്‍വ പ്രതിഭയായിരുന്ന സലിം കുമാര്‍. തന്റെ അഭിനയ മികവിലൂടെ മലയാളികളുടെ ഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ കലാകാരനാണ്. ദേശീയ പുരസ്കാര ജേതാവായ അദ്ദേഹത്തിന്റെ വേര്‍പാട് മലയാള സിനിമയ്ക്കും കലാസാംസ്കാരിക ലോകത്തിനും തീരാനഷ്ടമാണ്.
അനുസ്മരണ യോഗത്തില്‍ ഖത്തറിലെ എല്ലാ മലയാളി സമൂഹവും സാംസ്കാരിക പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.

