വാരാന്ത്യത്തില്‍ അതിശക്തമായ ചൂട്; ശനിയാഴ്ച പൊടിക്കാറ്റിന് സാധ്യത

Web Desk
1 Min Read

ദോഹ: ഖത്തറില്‍ ഈ വാരാന്ത്യത്തില്‍ അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 13ന് ശനിയാഴ്ച നേരിയ തോതില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് വാരാന്ത്യ കാലാവസ്ഥാ പ്രവചനത്തില്‍ വ്യക്തമാക്കി.

city exchange

കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പു പ്രകാരം, രാജ്യത്ത് താപനില 31 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും.

ഈ ദിവസങ്ങളില്‍ കാറ്റ് പൊതുവെ വടക്കുപടിഞ്ഞാറ് മുതല്‍ വടക്കുകിഴക്ക് ദിശയിലേക്ക് മണിക്കൂറില്‍ 5 മുതല്‍ 18 നോട്ട്സ് വരെ വേഗത്തില്‍ വീശും. പകല്‍ സമയങ്ങളില്‍ കാറ്റിന്റെ വേഗത 28 നോട്ട്സ് വരെ ശക്തിപ്പെടാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കടലില്‍ തിരമാലകളുടെ ഉയരം സാധാരണയായി 2 മുതല്‍ 4 അടി വരെയായിരിക്കുമെങ്കിലും പകല്‍ സമയങ്ങളില്‍ അത് 6 അടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

- Advertisement -
Ad image

അതേസമയം, ഉയര്‍ന്ന താപനിലയും പൊടിക്കാറ്റിനുള്ള സാധ്യതയും കണക്കിലെടുത്ത് പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. പ്രത്യേകിച്ച് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ മതിയായ ജലാംശം നിലനിര്‍ത്താനും കടുത്ത സൂര്യപ്രകാശം ഒഴിവാക്കാനും ശ്രദ്ധിക്കണമെന്ന് നിര്‍ദേശമുണ്ട്.

Share This Article
Leave a Comment
error: Content is protected !!