ശാന്തിനികേതന്‍ മദ്റസ സെക്കണ്ടറി ഫൈനല്‍ കോണ്‍വക്കേഷന്‍ കണ്‍വന്‍ഷന്‍

Web Desk
1 Min Read

ദോഹ: അല്‍മദ്‌റസ അല്‍ ഇസ്‌ലാമിയ ശാന്തിനികേതന്‍ വക്‌റയില്‍ സംഘടിപ്പിച്ച കോണ്‍വക്കേഷന്‍ കണ്‍വന്‍ഷനില്‍ ഈ വര്‍ഷം സെക്കണ്ടറി മത പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.

city exchange

മദ്‌റസയില്‍ നിന്നും ഈ വര്‍ഷം 43 വിദ്യാര്‍ഥികളാണ് സെക്കണ്ടറി ഫൈനല്‍ പൂര്‍ത്തിയാക്കിയത്.

കോണ്‍വക്കേഷന്‍ കണ്‍വന്‍ഷനില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഖത്തര്‍ ജനറല്‍ സെക്രട്ടറി അര്‍ഷദ് ഇ, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ ആന്റ് മദ്‌റസ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് റഷീദ് അഹ്മദ്, സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഖത്തര്‍ വിദ്യഭ്യാസ വിഭാഗം ഡയരക്ടര്‍ ഡോ. അലിഫ് ശുക്കൂര്‍, പി ടി എ പ്രസിഡന്റ് അസ്ഹര്‍ അലി, പ്രന്‍സിപ്പാള്‍ എം ടി ആദം, സെക്കണ്ടറി വിഭാഗം തലവന്‍ മുഹമ്മദ് ജാസിഫ് എന്നിവര്‍ സംസാരിച്ചു.

റാങ്ക് ജേതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും അര്‍ഷദ് ഇ, റഷീദ് അഹ്മദ് എന്നിവരും പ്രിന്‍സിപ്പല്‍ ഹോണേഴ്‌സ് ലിറ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ഡോ. അലിഫ് ശുക്കൂറും സെക്കണ്ടറി ഫൈനല്‍ പൂര്‍ത്തിയാക്കിയ മറ്റ് വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പി ടി എ പ്രസിഡന്റ് അസ്ഹര്‍ അലി, പ്രന്‍സിപ്പാള്‍ എം ടി ആദം എന്നിവരും കഴിഞ്ഞ വര്‍ഷത്തെ ഡിസിപ്ലിന്‍ ടീമിനുള്ള എക്‌സലന്റ് സര്‍വ്വീസ് അവാര്‍ഡ് ശഹര്‍ബാന്‍ ടീച്ചറും വിതരണം ചെയ്തു.

- Advertisement -
Ad image

വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ച് അമാന്‍ ഷാഹിന്‍, മുഹമ്മദ് നസാന്‍ അന്‍വര്‍, മെഹ്ജബിന്‍, ഫാത്വിമ ലിന എന്നിവരും രക്ഷിതാക്കളെ പ്രതിനിധീകരിച്ച് എന്‍ ബഷീര്‍, സഫിയ എന്നിവരും സംസാരിച്ചു.

മുഹമ്മദ് നസാന്‍ അന്‍വര്‍ ഖുര്‍ആന്‍ പാരായണവും തനാല്‍ ഖദീജ ഗാനാലാപനവും നടത്തി. അബ്ദുല്ല അഹ്മദ്, സാലിഹ് ശിവപുരം, നബീല്‍ ഓമശ്ശേരി, നിസാര്‍ പി വി, ഹംസ എന്‍ കെ, ഡോ. സല്‍മാന്‍, ഫജ്‌റുദ്ദീന്‍, ഫാത്വിമത്ത് സുഹ്റ, ഖദീജാബി നൗഷാദ്, ഉമൈബാന്‍ നിസാര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!