യു എസും ഇറാനും കരാറില്‍ ഡിജിറ്റലായി ഒപ്പുവെച്ചു

Web Desk
1 Min Read

തെഹ്റാന്‍: അമേരിക്കയും ഇറാനും തമ്മില്‍ യുദ്ധം അവസാനിപ്പിക്കുന്ന കരാറില്‍ ഡിജിറ്റലായി ഒപ്പിട്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഈ കരാറില്‍ വെള്ളിയാഴ്ച ജനീവയില്‍ വെച്ച് ഇരുരാജ്യങ്ങളും നേരിട്ട് ഔദ്യോഗികമായി ഒപ്പുവെക്കും. അതിനുശേഷമായിരിക്കും കരാറിലെ വ്യവസ്ഥകള്‍ പുറത്തുവിടുക.

city exchange

അമേരിക്കയുമായുള്ള സമാധാന ധാരണകള്‍ക്ക് പിന്നാലെ ഇറാന്‍ തീരത്തേക്ക് ചരക്കുകപ്പലുകള്‍ എത്തിത്തുടങ്ങി. മൂന്ന് ഓയില്‍ ടാങ്കറുകള്‍ ഉള്‍പ്പെടെ അഞ്ച് കപ്പലുകളാണ് നിലവില്‍ എത്തിയത്. ഹോര്‍മുസ് കടലിടുക്കിലൂടെ ചരക്കുകപ്പലുകളുടെ ഗതാഗതം പുന:രാരംഭിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.

ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി വെള്ളിയാഴ്ച തുറക്കുമെന്നും പാത ടോള്‍രഹിതമാകുമെന്നും ട്രംപ് അറിയിച്ചു. യുദ്ധത്തെത്തുടര്‍ന്ന് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിരുന്നു. ഇറാനിയന്‍ തുറമുഖങ്ങളിലേക്കുള്ള വാണിജ്യക്കപ്പലുകളുടെ ഗതാഗതം തടയുന്നതിന് ഹോര്‍മുസില്‍ ഏപ്രില്‍ 13 മുതല്‍ യു എസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം പിന്‍വലിക്കുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചു.

Share This Article
Leave a Comment
error: Content is protected !!