ഒറ്റക്കളിയില്‍ മൂന്ന് റെക്കോര്‍ഡുമായി മെസ്സി

Web Desk
1 Min Read
  • ലോകകപ്പ് ഗോളുകളില്‍ ക്ലോസെയ്‌ക്കൊപ്പം
  • ആറു ലോകകപ്പില്‍ കളിച്ച താരം
  • ലോകകപ്പില്‍ ഹാട്രിക്ക് നേടിയ ഏറ്റവും പ്രായം കൂടിയ താരം

കാന്‍സസ് സിറ്റി: 39-ാം പിറന്നാളിന് ഒരാഴ്ച ബാക്കി നില്‍ക്കെ ലോകകപ്പ് ഗോളുകളുടെ സര്‍വകാല റെക്കോഡില്‍ ക്ലോസെയ്‌ക്കൊപ്പമെത്തി
അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സി. അല്‍ജീരിയക്കെതിരെ ലോകകപ്പിലെ തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കിയാണ് മെസ്സി തകര്‍പ്പന്‍ റെക്കോര്‍ഡിലേക്ക് ചുവടുവെച്ചത്.

city exchange

ആറു ഫിഫ ലോകകപ്പുകളില്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കിയ മെസ്സി തന്റെ മികവിന് കാലം ബാധിച്ചിട്ടില്ലെന്ന് വീണ്ടും തെളിയിക്കുകയായിരുന്നു. മത്സരത്തിലെ മൂന്ന് ഗോളുകളിലൂടെ ലോകകപ്പിലെ ആകെ ഗോള്‍ നേട്ടം 16 ആയി ഉയര്‍ത്തിയാണ് മെസ്സി ജര്‍മ്മന്‍ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ സര്‍വകാല ലോകകപ്പ് ഗോള്‍ റെക്കോഡിനൊപ്പമെത്തിയത്. റെക്കോഡുകളും നേട്ടങ്ങളും കൊണ്ട് സമ്പന്നമായ കരിയറിലേക്ക് മറ്റൊരു ചരിത്രമുഹൂര്‍ത്തം കൂടി ചേര്‍ക്കുന്നതായിരുന്നു ഈ പ്രകടനം.

38 വയസ്സും 357 ദിവസവും പ്രായമുള്ള മെസ്സി ലോകകപ്പ് മത്സരത്തില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു. ഇതുവരെ ഈ നേട്ടം കൈവശം വച്ചിരുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു.

Share This Article
Leave a Comment
error: Content is protected !!