
ദോഹ: മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് പ്രവാസികളെ പാടേ അവഗണിച്ചിരിക്കുകയാണെന്ന് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു.

വി ഡി സതീശന്‍ സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് വലിയ പ്രതീക്ഷയോടെയായിരുന്നു പ്രവാസികള്‍ കാത്തിരുന്നത്. പ്രവാസികാര്യ വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ പുതിയ പ്രഖ്യാപനങ്ങളൊന്നും പ്രവാസികള്‍ക്ക് വേണ്ടി ഉണ്ടായില്ല. ദീര്‍ഘ നാളായി ആവശ്യപ്പെടുന്ന പ്രവാസി ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കല്‍, പദ്ധതികള്‍ കൂടുതല്‍ ആകര്‍ഷണീയമാക്കാനുള്ള പാക്കേജുകള്‍, പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മടങ്ങിയത്തുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജ് തുടങ്ങിയവയൊന്നും പരിഗണനക്ക് വന്നില്ല. ഇത് അദ്ദേഹം തെരഞ്ഞെടുപ്പിനു മുമ്പ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ പങ്കുവച്ച പ്രവാസികളെ സബന്ധിച്ച വലിയ സ്വപ്‌നങ്ങള്‍ക്കൊക്കെ എതിരാണ്.

പ്രവാസി ഇവസ്റ്റ്മന്റ് ട്രസ്റ്റ് ഫണ്ട് രൂപീകരിക്കുമെന്ന പരാമര്‍ശമല്ലാതെ പുതിയ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പുതുയുഗ കേരളത്തില്‍ പ്രവാസികള്‍ക്ക് ഒരു ഇടവുമില്ലെന്ന് അടിവരയിടുന്ന സമീപനമാണ് ബജറ്റിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നതെന്നും പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി പറഞ്ഞു.
