റസ്റ്റോറന്റില്‍ ബഹളംവെച്ച 25 അറബ് വംശജരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം

Web Desk
1 Min Read

ദോഹ: റസ്‌റ്റോറന്റില്‍ വാക്കേറ്റവും മോശമായ പെരുമാറ്റവും നടത്തിയ സംഭവത്തില്‍ 25 അറബ് വംശജരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യക്തികളുടെ സുരക്ഷയ്ക്കും സ്വത്തിനും ഭീഷണിയാകുന്ന തരത്തിലുള്ള പെരുമാറ്റവും പൊതുസുരക്ഷയ്ക്കും നിയമത്തിനും ഭംഗം വരുത്തിയതിനുമാണ് ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചത്.

city exchange

വാക്കേറ്റത്തിന്റേയും മോശമായ പെരുമാറ്റത്തിന്റേയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. ആവശ്യമായ നടപടിക്രമങ്ങള്‍ക്കായി എല്ലാവരേയും പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

നിയമങ്ങളും നിയന്ത്രണങ്ങളും ഉത്തരവാദിത്വത്തോടെ പാലിക്കണമെന്നും പൊതുസമൂഹത്തിനോ സുരക്ഷയ്‌ക്കോ ഭീഷണിയാകുന്ന തരത്തില്‍ പെരുമാറ്റങ്ങള്‍ ഉണ്ടാകരുതെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

നിയമം ലംഘിക്കുന്ന യാതൊരു നടപടിക്രമങ്ങളും അനുവദിക്കുകയില്ലെന്നും കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!