സംസ്ഥാന ബജറ്റ്: ഗള്‍ഫ് പ്രവാസികളുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയെന്ന് ഐ എം സി സി ഖത്തര്‍

Web Desk
1 Min Read

ദോഹ: കേരള സര്‍ക്കാര്‍ അവതരിപ്പിച്ച 2026-ലെ സംസ്ഥാന പൊതുബജറ്റില്‍ ഗള്‍ഫ് പ്രവാസികളുടെ ക്ഷേമവും സുരക്ഷയും മുന്‍നിര്‍ത്തിയുള്ള നിര്‍ണായക പദ്ധതികള്‍ ഉള്‍പ്പെടുത്താത്തത് വലിയ നിരാശ സൃഷ്ടിക്കുന്നതായി ഐ എം സി സി ഖത്തര്‍ അഭിപ്രായപ്പെട്ടു.

city exchange

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും സാമൂഹിക പുരോഗതിക്കും നിര്‍ണായക സംഭാവന നല്‍കുന്ന പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടത്ര പരിഗണന ബജറ്റില്‍ ലഭിച്ചിട്ടില്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളായി കേരളത്തിന്റെ വികസനത്തിന് കരുത്തായി നിന്ന പ്രവാസികള്‍ക്കായി ക്ഷേമപദ്ധതികള്‍, പുനരധിവാസ പദ്ധതികള്‍, തൊഴില്‍സുരക്ഷാ നടപടികള്‍, സാമ്പത്തിക സഹായങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ബജറ്റില്‍ വ്യക്തമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകേണ്ടതായിരുന്നുവെന്നും ഐ എം സി സി വ്യക്തമാക്കി.

പ്രവാസികളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അവരുടെ കുടുംബങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുമായി കൂടുതല്‍ പദ്ധതികളും പ്രത്യേക പരിഗണനയും സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. പ്രവാസി സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ച് ഭാവി ബജറ്റുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന പ്രതീക്ഷയും ഐ എം സി സി ഖത്തര്‍ പ്രസിഡന്റ് പി പി സുബൈറും ജനറല്‍ സെക്രട്ടറി സയ്യിദ് മുഹ്‌സിന്‍ ബാഫഖിയും പ്രകടിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!