
ദോഹ: മാപ്‌കോ സ്ഥാപക അംഗവും ജോയിന്റ് സെക്രട്ടറിയുമായ ശ്രീനി മാമ്പ്രയുടെ അകാല നിര്യാണത്തില്‍ മാപ്‌കോ അനുശോചന യോഗം സംഘടിപ്പിച്ചു

എയര്‍പോര്‍ട്ട് റോഡിലെ അരോമ റെസ്റ്റോറെന്റില്‍ നാല്‍പതിലധികം അംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ പ്രസിഡണ്ട് സുജീര്‍, ട്രഷറര്‍ ഹാരിസ് ബാബു, ചീഫ് കോര്‍ഡിനേറ്റര്‍ ഗഫൂര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഗദ്ദാഫി, ഷമീര്‍, ഷഫീഖ് കടവ്, ഷമീര്‍ ബാബു എന്നിവര്‍ക്ക് പുറമേ മറ്റു അംഗങ്ങളും അനുശോചനം രേഖപ്പെടുത്തുകയും ശ്രീനി മാമ്പ്രയുമായുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു

അദ്ദേഹത്തിന്റെ അഭാവം മാപ്‌കോക്ക് തീരാ നഷ്ടമാണെന്നതോടൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന് ക്ഷമയും സഹനവും ലഭിക്കാനും അദ്ദേഹത്തിന്റെ നിത്യശാന്തിക്കും വേണ്ടിയും പ്രാര്‍ഥിച്ചു.
