
ദോഹ: മണ്ണാര്‍ക്കാട് നെല്ലിപ്പുഴ സ്വദേശിയും ദോഹയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനുമായ ജുനീഷ് (36) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. എട്ട് വര്‍ഷമായി റിയല്‍ എസ്റ്റേറ്റ് ബിസിനസ് മേഖലയിലാണ്.

കുടുംബ സമേതം ഖത്തറില്‍ താമസിക്കുന്ന ജുനീഷിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങള്‍ കെ എം സി സി അല്‍ ഇഹ്സാന്‍ നേതാക്കളുടെ നേതൃത്വത്തില്‍ നിര്‍വഹിച്ചു വരുന്നു.

പിതാവ്: അച്ചിപ്ര അക്ബര്‍. മാതാവ്: ജുവൈരിയ. ഭാര്യ: ബിന്‍ഷിത അക്ബര്‍. രണ്ട് കുട്ടികളുണ്ട്.
