യു എ ഇ, നൈജീരിയ അംബാസഡര്‍മാരുടെ സ്ഥാനപത്രം അമീര്‍ സ്വീകരിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഖത്തറിലേക്ക് പുതുതായി നിയമിതരായ യു എ ഇ, നൈജീരിയ അംബാസഡര്‍മാരുടെ സ്ഥാനപത്രം സ്വീകരിച്ചു. അമീരി ദിവാനില്‍ നടന്ന ചടങ്ങിലായിരുന്നു സ്ഥാനപത്ര സമര്‍പ്പണം.

city exchange

സഈദ് അബ്ദുല്ല അല്‍ ഖംസി, ഡോ. മഹ്മൂദ് യാക്കുബു എന്നിവരാണ് യഥാക്രമം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, നൈജീരിയ എന്നിവയുടെ അംബാസഡര്‍മാരായി സ്ഥാനപത്രം സമര്‍പ്പിച്ചത്.

ഇരുവരെയും അമീര്‍ സ്വാഗതം ചെയ്യുകയും നയതന്ത്ര ചുമതലകള്‍ വിജയകരമായി നിര്‍വഹിക്കാന്‍ ആശംസകള്‍ നേര്‍ക്കുകയും ചെയ്തു. ഖത്തറും അവരുടെ രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുകയും സമൃദ്ധിയിലേക്ക് മുന്നേറുകയും ചെയ്യുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

അതേസമയം, അംബാസഡര്‍മാര്‍ തങ്ങളുടെ രാജ്യങ്ങളിലെ ഭരണാധികാരികളുടെ ആശംസകള്‍ അമീറിന് കൈമാറി. ഖത്തര്‍ ജനതയുടെ തുടര്‍വികസനത്തിനും സമൃദ്ധിക്കും അവര്‍ ആശംസകള്‍ അറിയിച്ചു.

- Advertisement -
Ad image

അംബാസഡര്‍മാര്‍ അമിരി ദിവാനിലെത്തിയപ്പോള്‍ ഔദ്യോഗിക സ്വീകരണച്ചടങ്ങും സംഘടിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!