ഡയറ്ററ്റിക്‌സിന്റെ ഭാവി സാധ്യതകളെ പുനര്‍നിര്‍വചിച്ച് ‘ന്യൂട്രിഷോര്‍ 2026’

Web Desk
2 Min Read

കൊച്ചി: വ്യക്തി അധിഷ്ടിത ന്യൂട്രിഷന്‍ ഗവേഷണങ്ങള്‍, ചികിത്സ രീതികള്‍, സാങ്കേതിക വിദ്യകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിപുലമായ ചര്‍ച്ചകള്‍ക്ക് വഴിതുറന്ന് ന്യൂട്രിഷോര്‍ 2026 കോണ്‍ഫറന്‍സ്. ഡയറ്ററ്റിക്‌സിന്റെ ഭാവി സാധ്യതകളെ പുനര്‍നിര്‍വചിച്ചുകൊണ്ട് വി പി എസ് ലേക്ഷോര്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ വിദഗ്ധര്‍ പങ്കെടുത്തു.

city exchange

മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മരുന്നുകളിലൂടെയും ശസ്ത്രക്രിയകളിലൂടെയും മാത്രമല്ല രോഗമുക്തി സാധ്യമാകുന്നതെന്നും മറ്റ് നിരവധി ഘടകങ്ങള്‍ അതുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ന്യൂട്രീഷന്‍. പ്രത്യേക ന്യൂട്രിഷന്‍ പിന്തുണ ആവശ്യമായി വരുന്ന ആളുകളില്‍ ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഉള്‍പ്പെടുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിലൊക്കെ ന്യൂട്രിഷനെന്നത് കേവലമൊരു സാധ്യത മാത്രമല്ല, മാറ്റനിര്‍ത്തപ്പെടാനാകാത്ത അനിവാര്യത കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂട്രിഷോര്‍ 2026ന് നേതൃത്വം നല്‍കിയ വി പി എസ് ലേക്ഷോര്‍ ചീഫ് ഡയറ്റീഷ്യന്‍ ഡോ. മഞ്ജു പി ജോര്‍ജ് കോണ്‍ഫറന്‍സില്‍ സ്വാഗതം പറഞ്ഞു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. സുര്‍ത റാം വിഷ്‌ണോയ് അധ്യക്ഷത വഹിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിജെനെറ്റിക്‌സ് സ്ഥാപക ഡയറക്ടര്‍ ഡോ. ജനനി തമില്‍വനന്‍ ന്യൂട്രിഷോര്‍ പദ്ധതി വിശദീകരിച്ചു. രോഗങ്ങളെ പ്രതിരോധിക്കുക, പരമാവധി അകറ്റി നിര്‍ത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ന്യൂട്രിഷോര്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. വ്യക്തിഗത ന്യൂട്രീഷന്‍ എന്ന നവീന ആശയം സജീവമായിക്കൊണ്ടിരിക്കുന്ന ഘട്ടമാണിത്. വ്യക്തി അധിഷ്ടിത ഭക്ഷണരീതിയെ ആധാരമാക്കി നിരവധി ഗവേഷണങ്ങളും പഠനങ്ങളും നടക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആരോഗ്യകരമായ ഭക്ഷണ ശൈലിയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിന് ക്ലിനിക്കല്‍ ന്യൂട്രീഷന്മാര്‍ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കണമെന്ന് വി പി എസ് ലേക്ഷോര്‍ സി ഇ ഓ ജയേഷ് വി നായര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികള്‍ നമ്മുടെ അടുക്കളകളില്‍ വരെ ഇടപെടുന്ന കാലമാണിത്. ആരോഗ്യകരമായ ജീവിത ശൈലിക്ക് പകരം പലപ്പോഴും ഫാസ്റ്റ് ഫുഡിന് പ്രാധാന്യം കൊടുക്കുന്ന പ്രവണത നമുക്കിടയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് അസുഖങ്ങളെ അകറ്റിനിര്‍ത്തുന്നതിന് ക്ലിനിക്കല്‍ ന്യൂട്രീഷന്‍സിന്റെ സേവനം കൂടുതല്‍ വിലപ്പെട്ടതാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisement -
Ad image

ജീനോമിക്‌സി്#റെ അടിസ്ഥാനതത്വങ്ങള്‍, ജീനുകളും പോഷകങ്ങളും തമ്മിലുള്ള ബന്ധം: ന്യൂട്രിജെനെറ്റിക്‌സിന്റെ ലോകം, ന്യൂട്രിജെനെറ്റിക്‌സ് റിപ്പോര്‍ട്ടുകളുടെ വ്യാഖ്യാനം, ആരോഗ്യ സംരക്ഷണത്തില്‍ ഭക്ഷണത്തിലെ കൊഴുപ്പുകളുടെയും നാരുകളുടെയും പങ്ക് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു. വി പി എസ് ലേക്ഷോര്‍ ഗ്രൂപ്പ് സി ഒ ഒ ലക്ഷ്മണ്‍ സേതുരാമന്‍, മിനിമലി ഇന്‍വേസിവ് സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍ പത്മകുമാര്‍, ഡോ. രണജിത് ദാസ്, ഡോ. സജീവ് നായര്‍, ദര്‍ഷിത് പട്ടേല്‍, ഡോ. ജെബ കുമാരി സുധ, ദൃശ്യ എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!