കുറ്റ്യാടി എം എല്‍ എ പാറക്കല്‍ അബ്ദുല്ലയ്ക്ക് കെ ബി എഫ് സ്വീകരണം നല്‍കി

Web Desk
1 Min Read

ദോഹ: കുറ്റ്യാടി എം എല്‍ എ പാറക്കല്‍ അബ്ദുല്ലയ്ക്ക് കേരള ബിസിനസ് ഫോറം ഓഫീസില്‍ സ്വീകരണം നല്‍കി. കെ ബി എഫ് അംഗങ്ങളും മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

city exchange

കെ ബി എഫ് പ്രസിഡന്റ് ഷഹീന്‍ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു.

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനം, നിര്‍മ്മാണം, ടൂറിസം തുടങ്ങി വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് പാറക്കല്‍ അബ്ദുല്ല വിശദീകരിച്ചു. മിഡില്‍ ഈസ്റ്റിലുള്ള പ്രവാസി മലയാളികള്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപ പദ്ധതികള്‍ക്ക് ആവശ്യമായ അനുമതികളും നടപടിക്രമങ്ങളും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കെ ബി എഫ് പ്രായോഗികവും മികച്ചതുമായ നിക്ഷേപ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും അത്തരം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഗൗരവമായി പരിഗണനയും പിന്തുണയും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

- Advertisement -
Ad image

കേരളത്തിലെ ബിസിനസ് ഉടമകളെ ഒരുമിപ്പിക്കാനും അംഗങ്ങള്‍ക്കിടയില്‍ സഹകരണവും കൂട്ടായ്മയും വളര്‍ത്താനും കെ ബി എഫ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കേരളത്തിലെ സംരംഭകരെ പ്രതിനിധീകരിക്കുന്ന ശക്തമായ സംഘടനകളിലൊന്നായി കെ ബി എഫിനെ അദ്ദേഹം വിശേഷിപ്പിക്കുകയും സംഘടനയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

പരിപാടിക്ക് കെ ബി എഫ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ പുത്തുക്കുടി സ്വാഗതവും ട്രഷറര്‍ ബിജു സി കെ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!