
ദോഹ: ജോജു ജോര്‍ജ് ലവേഴ്സ് ക്ലബ് ടീം ഖത്തര്‍ 98.6 റേഡിയോ മലയാളം എഫ് എം, നസീം ഹെല്‍ത്ത് കെയര്‍ എന്നിവയുമായി സഹകരിച്ച് നസീം സര്‍ജിക്കല്‍ ആന്റ് മെഡിക്കല്‍ സെന്ററില്‍ മെഗാ സൗജന്യ രോഗ നിര്‍ണ്ണയ- വൈദ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മുന്നൂറോളം പ്രവാസികള്‍ പങ്കെടുത്തു.

ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, സാമൂഹിക പ്രവര്‍ത്തകനും ലോകകേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, നസീം സീനിയര്‍ അസോസിയേറ്റ് കോര്‍പ്പറേറ്റ് റിലേഷന്‍സ് മാനേജര്‍ അഷറഫ് പി, നസീം സീനിയര്‍ അസോസിയേറ്റ് കോര്‍പ്പറേറ്റ് റിലേഷന്‍സ് ഇമ്രാന്, ഫിന്‍ക്യു വര്‍ക്കിംഗ് പ്രസിഡന്റ് മേരി ജോസഫ്, വൈസ് പ്രസിഡന്റ് നിയാദ് പരീദ്, ജോജു ജോര്‍ജ് ലവേഴ്സ് ക്ലബ് ടീം ഖത്തര്‍ ചെയര്മാന് സൂരജ് ലോഹി, പ്രസിഡന്റ് സുഭാല്‍, സെക്രട്ടറി നിഖില്‍ എന്നിവര്‍ ക്യാമ്പിനെ അഭിസംബോധന ചെയ്തു.
