എഫ് ബി ഐയുമായി സംയുക്ത സുരക്ഷാ നീക്കം; അമേരിക്കയ്ക്ക് പ്രതിയെ കൈമാറി ഖത്തര്‍

Web Desk
1 Min Read

ദോഹ: അമേരിക്കയില്‍ ഗുരുതര രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങളില്‍ പ്രതിയായ ഏഷ്യന്‍ സ്വദേശിയെ ഖത്തര്‍ അമേരിക്കന്‍ അധികൃതര്‍ക്ക് കൈമാറി. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം, ആഭ്യന്തര സുരക്ഷാ സേന (ലഖ്വിയ), അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ് ബി ഐ) എന്നിവ സംയുക്തമായി നടത്തിയ സുരക്ഷാ ഓപ്പറേഷന്റെ ഭാഗമായാണ് പ്രതിയെ കൈമാറിയത്. അന്താരാഷ്ട്ര ക്രിമിനല്‍ പൊലീസ് സംഘടനയായ ഇന്റര്‍പോള്‍ വഴിയാണ് നടപടി പൂര്‍ത്തിയാക്കിയത്.

city exchange

പ്രതിക്കെതിരെ രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിരവധി ഗുരുതര കേസുകളുണ്ടെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി പ്രതിയെ ആദ്യം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. തുടര്‍ന്ന് നിലവിലുള്ള നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ച് പ്രതിയെ അമേരിക്കയിലെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറാന്‍ പ്രോസിക്യൂഷന്‍ ഉത്തരവിടുകയായിരുന്നു.

രാജ്യാന്തര സുരക്ഷാ സഹകരണത്തിന്റെയും സൗഹൃദ രാജ്യങ്ങളുമായുള്ള ഏകോപനത്തിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ വിശ്വസ്ത പങ്കാളിയെന്ന ഖത്തറിന്റെ സ്ഥാനം ഈ നടപടി കൂടുതല്‍ ശക്തിപ്പെടുത്തുന്നതായും ദേശീയ നിയമങ്ങളും ബാധകമായ രാജ്യാന്തര കരാറുകളും അനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രാലയം അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!