ബഹറൈന്‍ മത്സ്യബന്ധന ബോട്ട് ഖത്തര്‍ പിടിച്ചു; ജീവനക്കാര്‍ അറസ്റ്റില്‍

Web Desk
0 Min Read

പ്രതീകാത്മക ചിത്രം

മനാമ: ഖത്തര്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയ ബഹറൈന്‍ മത്സ്യബന്ധന ബോട്ട് ഖത്തര്‍ അധികൃതര്‍ പിടികൂടിയതായി ബഹറൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

city exchange

ഖത്തര്‍ ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് കോസ്റ്റ് ആന്റ് ബോര്‍ഡര്‍ സെക്യൂരിറ്റിയില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട് ഫാക്‌സ് സന്ദേശം ലഭിച്ചതായി ബഹറൈന്‍ നേവല്‍ ഓപറേഷന്‍ സെന്റര്‍ ഓഫ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ബഹറൈന്‍ മത്സ്യബന്ധന ബോട്ട് കസ്റ്റഡിയിലെടുക്കുകയും അതിലുണ്ടായിരുന്ന രണ്ട് ഏഷ്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നാണ് സന്ദേശത്തില്‍ ഉണ്ടായിരുന്നത്.

Share This Article
Leave a Comment
error: Content is protected !!