
ദോഹ: ആധുനിക ഖത്തറിന്റെ ശില്പിയും ഖത്തര്‍ രാഷ്ട്രത്തിന്റെ മുന്‍ അമീറും നിലവിലെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പിതാവുമായ പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ നിര്യാണത്തില്‍ കുവാഖ് കണ്ണൂര്‍ യുണൈറ്റഡ് വെല്‍ഫെയര്‍ അസോസിയേഷന് ഖത്തര്‍ അഗാധമായ ദുഃഖവും ഹൃദയംഗമമായ അനുശോചനവും രേഖപ്പെടുത്തി.

ദീര്‍ഘദര്‍ശിയായ ഭരണപാടവത്തിലൂടെയും വികസന സ്വപ്നങ്ങളിലൂടെയും ഖത്തറിനെ ലോക രാഷ്ട്രങ്ങളുടെ മുന്‍നിരയിലേക്ക് ഉയര്‍ത്തിയ അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകള്‍ ചരിത്രത്തില്‍ എന്നും സ്മരിക്കപ്പെടും. സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും നേതൃത്വത്തിന്റെയും പ്രകാശം തലമുറകള്‍ക്ക് എന്നും പ്രചോദനമായി നിലനില്ക്കും.

ദുഃഖത്തിലായിരിക്കുന്ന അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്കും അല്‍താനി രാജകുടുംബത്തിനും ഖത്തര്‍ ജനതയ്ക്കും ഈ തീരാനഷ്ടം സഹിക്കാനുള്ള ക്ഷമയും ശക്തിയും പ്രദാനം ചെയ്യട്ടെയെന്ന് പ്രാര്‍ഥിച്ചു.
