
കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ സി എസ് ഐ) കൊച്ചി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കേരള സംസ്ഥാന സമ്മേളനം കൊച്ചിയില്‍ കടമക്കുടി നിഹാര റിസോര്‍ട്ട്‌സ് ആന്റ് സ്പായില്‍ നടന്നു. ‘മെറ്റാമോര്‍ഫോസിസ്: സെക്ടര്‍- സ്പെസിഫിക് ഗവേണന്‍സ് ആര്‍ക്കിടെക്റ്റ്’ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.

വ്യവസായ രംഗത്തെ പ്രമുഖര്‍, നിയമവിദഗ്ധര്‍, കോര്‍പറേറ്റ് ഗവേണന്‍സ് മേഖലയിലെ പ്രൊഫഷണലുകള്‍, കമ്പനി സെക്രട്ടറിമാര്‍ തുടങ്ങിയവരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. കോര്‍പറേറ്റ് ഭരണനിര്‍വഹണത്തിലെ പുതിയ പ്രവണതകള്‍, വിവിധ മേഖലകളിലെ നിയന്ത്രണ ചട്ടങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍, മികച്ച ഭരണരീതികള്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ സമ്മേളനത്തില്‍ നടന്നു.

സമ്മേളനത്തോടനുബന്ധിച്ച് ഐ സി എസ് ഐയുടെ അക്കാദമിക് സഹകരണ പദ്ധതിയുടെ ഭാഗമായി നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (ന്യൂവാല്‍സ്), കൊച്ചി, ചിന്‍മയ വിശ്വവിദ്യാപീഠം (ഡീംഡ് ടു ബി യൂണിവേഴ്സിറ്റി) എന്നിവയുമായി രണ്ട് സുപ്രധാന ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു.
കോര്‍പറേറ്റ് ഗവേണന്‍സ് രംഗത്തെ അക്കാദമിക്- വ്യവസായ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഭാവി തലമുറ പ്രൊഫഷണലുകളെ വളര്‍ത്തിയെടുക്കുന്നതിനും ഈ ധാരണാപത്രങ്ങള്‍ സഹായകരമാകുമെന്ന് ഐ സി എസ് ഐ അധികൃതര്‍ അറിയിച്ചു.
മാരിടൈം സാധ്യതകളും വെല്ലുവിളികളും ഉള്‍പ്പെടെ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു.
അഞ്ചാമത് അന്താരാഷ്ട്ര സമ്മേളനം 2026 ഓഗസ്റ്റ് 3, 4, 5 തിയ്യതികളില്‍ മൗറീഷ്യസില്‍ നടക്കും. വേഗത്തിലും അനിശ്ചിതമായും സങ്കീര്‍ണമായും മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍ ഭരണനിര്‍വഹണം ശക്തിപ്പെടുത്തല്‍ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.
മാറിക്കൊണ്ടിരിക്കുന്ന ആഗോള കോര്‍പറേറ്റ് സാഹചര്യത്തില്‍ പ്രൊഫഷണലുകള്‍ക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അറിവും നൈപുണ്യവും പകര്‍ന്നുനല്‍കുന്നതിനും ഉയര്‍ന്ന നിലവാരത്തിലുള്ള പഠനത്തിനും അന്തര്‍ദേശീയ സഹകരണത്തിനും സമ്മേളനം വേദിയൊരുക്കും.
54-ാമത് ദേശീയ കമ്പനി സെക്രട്ടറിമാരുടെ കണ്‍വെന്‍ഷന്‍ 2026 സെപ്റ്റംബര്‍ 5, 6, 7 തിയ്യതികളില്‍ ഒഡിഷയിലെ ഭുവനേശ്വറില്‍ നടക്കും. കണ്‍വെന്‍ഷനില്‍ കമ്പനി സെക്രട്ടറിമാരുടെ പ്രൊഫഷണല്‍ മികവ് വര്‍ധിപ്പിക്കുന്നതിനും നേതൃത്വശേഷിയും തൊഴില്‍ ശൃംഖലയും ശക്തിപ്പെടുത്തുന്നതിനുമുള്ള വിവിധ സെഷനുകള്‍ സംഘടിപ്പിക്കും.
കമ്പനി സെക്രട്ടറിമാരുടെയും ധനകാര്യ മേഖലയിലെ പ്രൊഫഷണലുകളുടെയും നൈപുണ്യ വികസനത്തിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ വിവിധ ശേഷി വികസന പരിശീലന പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ ഐ സി എസ് ഐ പ്രസിഡന്റ് പവന്‍ ജി ചന്ദക്, വൈസ് പ്രസിഡന്റ് ദ്വാരകാനാഥ് ചെന്നൂര്‍, സെക്രട്ടറി ആശിഷ് മോഹന്‍, കൗണ്‍സില്‍ അംഗം വെങ്കട്ടരമണ ആര്‍, എസ് ഐ ആര്‍ സി ചെയര്‍മാന്‍ മഹാദേവ് തിരുനഗരി, കൊച്ചി ചാപ്റ്റര്‍ ചെയര്‍മാന്‍ വിവേക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

