
ദോഹ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരുടെ അനുസ്മരണാര്ഥം ഖത്തര്‍ കേരള ഇസ്ലാമിക് സെന്റര്‍ പ്രാര്‍ഥനാ സദസും അനുശോചന സംഗമവും സംഘടിപ്പിച്ചു.

അബൂഹമൂറിലെ ഐ സി സി അശോക ഹാളില്‍ നടന്ന ചടങ്ങ് ഖത്തര്‍ കേരള ഇസ്ലാമിക് സെന്റര്‍ ചെയര്‍മാനും ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡന്റുമായ കെ സൈനുല്‍ ആബിദീന്‍ സഫാരി ഉദ്ഘാടനം ചെയ്തു.

കെ ഐ സി വര്‍ക്കിംഗ് പ്രസിഡന്റ് ഇസ്മായില്‍ ഹുദവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സകരിയ മാണിയൂര്‍ സ്വാഗതം പറഞ്ഞു.

എസ് കെ എസ് എസ് എഫ് പ്രസിഡന്റ് അജ്മല്‍ റഹ്മാനി,ജനറല്‍ സെക്രട്ടറി ഫദ്ലുസ്സാദാത്ത് നിസാമി, സുബൈര്‍ ഫൈസി കട്ടുപ്പാറ, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് റഈസ് ഫൈസി, കെ എം സി സി ജനറല്‍ സെക്രട്ടറി സലിം നാലകത്ത്, മുനീര്‍ ഫൈസി, കെ ഐ സി വൈസ് പ്രസിഡന്റും ഐ സി ബി എഫ് എം സി അംഗവുമായ ജാഫര്‍ തയ്യില്‍ കെ ഐ സി സെക്രട്ടറി മജീദ് ഹുദവി എന്നിവര്‍ അനുശോചന പ്രഭാഷണങ്ങള്‍ നടത്തി. സൈനുദ്ദീന്‍ നിസാമി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കി.
വിവിധ സാമൂഹിക, മത, സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും വിശ്വാസികളും അനുശോചന സംഗമത്തിലും പ്രാര്‍ഥനാ സദസ്സിലും പങ്കെടുത്തു.

