
ദോഹ: ഹൃസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ വില്ല്യാപ്പള്ളി മസ്ജിദ് അബൂബക്കര്‍ സിദീഖ് (കുന്നോത്ത് പള്ളി) ഇമാമും കോട്ടമുക്ക് മദ്രസ്സ അധ്യാപകനുമായ അബ്ദുല്‍ റഷീദ് മുസ്ലിയര്ക്ക് മസ്ജിദ് അബൂബക്കര്‍ സിദ്ദീഖ് ഖത്തര്‍ കമ്മിറ്റി സ്വീകരണം നല്കി.


ഖത്തര്‍ പറമ്പില്‍ പള്ളി പ്രസിഡന്റ് ഇ എം കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. വി എം ജെ ഖത്തര്‍ പ്രസിഡന്റ് അബ്ദുല്‍നാസര്‍ നീലിമ ഉദ്ഘാടനം ചെയ്തു. വി എം ജെ ഉപദേശക സമിതി ചെയര്മാന് പി വി എ നാസര്‍ മുഖ്യപ്രഭാഷണം നടത്തി. ദാറുല്‍ ഉലൂം മദ്രസ്സ പ്രസിഡന്റ് കെ എം നാസര്‍ ഉപഹാരം നല്കി.

ഫൈസല്‍ ആരോമ, പി പി നാസര്‍, ജാഫര്‍ മേയന, ഫൈസല്‍ എം ടി, നസീര്‍ പി പി കെ, ഫൈസല്‍ കെ എം എന്നിവര്‍ പ്രസംഗിച്ചു. മറുപടി പ്രസംഗം നടത്തിയ അബ്ദുല്‍ റഷീദ് മുസ്ലിയാര് സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തുകയും പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. കരീം താനി സ്വാഗതവും റാഷിദ് കുന്നോത്ത് നന്ദിയും പറഞ്ഞു.
