അമീര്‍ സാദിഖിന് യാത്രയയപ്പ് നല്‍കി

Web Desk
0 Min Read

മനാമ: ഡെപ്യൂട്ടേഷന്‍ കാലാവധി പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഗള്‍ഫ് മാധ്യമം ബഹ്റൈന്‍ സോഷ്യല്‍മീഡിയ കോഓഡിനേറ്റര്‍ അമീര്‍ സാദിഖിന് ബഹ്റൈനിലെ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

city exchange

ഇന്ത്യന്‍ ഡിലൈറ്റ്‌സ് റസ്റ്റാറന്റില്‍ നടന്ന ചടങ്ങില്‍ മീഡിയ ഫോറത്തിന്റെ ഉപഹാരം അമീര്‍ സാദിഖിന് കൈമാറി. ചടങ്ങില്‍ പ്രദീപ് പുറവങ്കര, ജലീല്‍ അബ്ദുല്ല, അന്‍വര്‍ മൊയ്തീന്‍, ഷാഫി മുഹമ്മദ്, ഫായിസ് അബൂബക്കര്‍, തോമസ്, ശുഭ പ്രേം എന്നിവര്‍ സന്നിഹിതരായിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷക്കാലം ബഹ്റൈനിലെ മാധ്യമ സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ലഭിച്ച ആത്മാര്‍ഥമായ സഹകരണത്തിനും പിന്തുണയ്ക്കും അമീര്‍ നന്ദി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!