

ദോഹ: അറബിക്ക് യൂണി സ്പീക്ക് അറബിക്ക് ലൈക്ക് ദി അറബ്‌സിന്റെ നേതൃത്വത്തില്‍ ഹയ്യ ഖത്തര്‍ സ്റ്റുഡന്റ്‌സ് ഗ്രാന്റ് മീറ്റ്അപ് 2023 സംഘടിപ്പിക്കുന്നു. മാര്‍ച്ച് 10ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മുതല്‍ രാത്രി 11 മണി വരെ റാസ് അബു അബൗദ് ഒയാസിസ് ബീച്ച് ക്ലബ്ബിലാണ് പരിപാടി.

അറബിക്ക് യൂണി സ്‌പോകണ്‍ അക്കാദമി സ്ഥാപകനും ചെയര്‍മാനുമായ പ്രൊഫ. സഈദ് അരീക്കോട്, ഫാക്കല്‍റ്റിയും മെന്റര്‍മാരുമായ ഷാഫി മുനവര്‍, ആദില്‍ സലാം എന്നിവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 00974 31325509 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
