
അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള സ്വാതന്ത്ര്യം: രമേശ് ചെന്നിത്തല
കൊച്ചി: മയക്കുമരുന്നിനെതിരെയുള്ള ഓപറേഷന് തൂഫാന് അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്കുള്ള സ്വാതന്ത്ര്യമാണ് ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലഹരിമുക്ത കേരളം എന്ന സന്ദേശവുമായി കളേഴ്സ് ഓഫ് ഹോപ് എന്ന പേരില്‍ വൈറ്റില വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ റോട്ടറി ക്ലബ് ഓഫ് കളമശേരി, പ്രഷ്യന്‍ ബ്ലൂ ആര്‍ട്ട് ഹബുമായി സഹകരിച്ച് നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


പെയിന്റിംഗിലൂടെ ശക്തമായ സന്ദേശമാണ് കലാകാരന്മാര് നല്‍കുന്നത്. മൂന്നു മണിക്കൂര്‍ പ്രസംഗിക്കുന്നതിനേക്കാള്‍ വലിയ സന്ദേശമാണ് ചിത്രങ്ങളിലൂടെ നല്‍കുന്നത്. മയക്കുമരുന്ന് മാഫിയക്കെതിരായ ശക്തമായ മുന്നറിയിപ്പാണ് പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ ജനങ്ങള്‍ ഏറ്റുചൊല്ലി.

ടി ജെ വിനോദ് എം എല്‍ എ, കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍, ഡി സി പി അശ്വതി, റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോഷി ചാക്കോ, റോട്ടറി ക്ലബ് ഓഫ് കളമശേരി പ്രസിഡന്റ് പോള്‍ സ്റ്റീഫന്‍, പ്രഷ്യന്‍ ബ്ലൂ ആര്‍ട്ട് ഹബ് ഡയറക്ടര്‍ സുരേഷ് ടി ആര്, കോര്‍ഡിനേറ്റര്‍ ശാലിനി മേനോന്, കൗണ്‍സിലര്‍ പി എ ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറിലേറെ കലാകാരന്മാര് പരിപാടിയില്‍ പങ്കെടുത്തു.

