രിസാല സ്റ്റഡി സര്‍ക്കിള്‍ ഖത്തര്‍ സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു

Web Desk
0 Min Read

ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രിസാല സ്റ്റഡി സര്‍ക്കിള്‍ ഖത്തറിലെ 19 കേന്ദ്രങ്ങളില്‍ ‘സബ്കാ വത്തന്‍’ എന്ന പേരില്‍ നടത്തുന്ന സംഗമങ്ങളുടെ നാഷനല്‍തല ഉദ്ഘാടനം ഐ സി സി ജനറല്‍ സെക്രട്ടറി അബ്രഹാം കെ ജോസഫ് നിര്‍വ്വഹിച്ചു.

city exchange

രാജ്യത്തിന്റെ മതേതര മൂല്യങ്ങളും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ചരിത്ര പാരമ്പര്യവും ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു സംഗമം. ഉനൈസ് അമാനി അധ്യക്ഷത വഹിച്ചു. സംഗമത്തില്‍ ഉബാദത്ത് സഖാഫി വിഷയാവതരണം നടത്തി. അഷ്റഫ് നരിപ്പറ്റ സ്വാഗതവും ത്വഹാ മലപ്പട്ടം നന്ദിയും പറഞ്ഞു.

ഖത്തറിലെ സാംസ്‌കാരിക- സാമൂഹിക മേഖലകളിലെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!