ഐക്യത്തിന്റെ സന്ദേശമുയര്‍ത്തി കെ എം സി സി ബഹ്റൈന്‍ സ്വാതന്ത്ര്യദിനാഘോഷം

Web Desk
2 Min Read

മനാമ: ഇന്ത്യയുടെ 80-ാം സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കെ എം സി സി ബഹ്റൈന്‍ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഐക്യത്തിന്റെയും ദേശസ്‌നേഹത്തിന്റെയും സന്ദേശം ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചത്.

city exchange

സ്വതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കെ എം സി സി ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി
ഷംസുദ്ധീന്‍ വെള്ളികുളങ്ങര ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് വിദ്യാര്‍ഥി- വിദ്യാര്‍ഥിനികള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റില്‍ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു. നൂറോളം വിദ്യാര്‍ഥികളുടെ പങ്കാളിത്തം മാര്‍ച്ച് പാസ്റ്റിന് ആവേശം പകര്‍ന്നു.

വൈകിട്ട് നടന്ന സ്വാതന്ത്ര്യ സമരചരിത്ര ചിത്ര പ്രദര്‍ശനം മാധ്യമ പ്രവര്‍ത്തക രാജി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പശ്ചാത്തലവും സ്വാതന്ത്ര്യ സമരത്തിന്റെ ത്യാഗനിര്‍ഭരമായ ചരിത്രവും രക്തസാക്ഷികളായ ദേശാഭിമാനികളെയും ഉള്‍കൊളളിച്ച് തയ്യാറാക്കിയ ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. നിരവധി പേരാണ് ചിത്ര പ്രദര്‍ശനം വീക്ഷിക്കാനെത്തിയത്. പ്രദര്‍ശനം സന്ദര്‍ശിച്ച പലരും തങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും സന്ദര്‍ശക പുസ്തകത്തില്‍ രേഖപ്പെടുത്തി.

ദേശഭക്തി ഗാന മത്സരം, പ്രച്ഛന്നവേഷ മത്സരം, സാംസ്‌കാരിക സമ്മേളനം തുടങ്ങിയ വിവിധ പരിപാടികളും സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്നു. കുട്ടികളുടെയും കുടുംബങ്ങളുടെയും പ്രവാസി സമൂഹത്തിന്റെയും സാന്നിധ്യം ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

- Advertisement -
Ad image

സാംസ്‌കാരിക സമ്മേളനം സജി മാര്‍ക്കോസ് ഉദ്ഘാടനം ചെയ്തു. കെ എം സി സി ബഹ്റൈന്‍ ആക്ടിങ് പ്രസിഡന്റ് റഫീഖ് തോട്ടക്കര അധ്യക്ഷത വഹിച്ചു. കെ പി മുസ്തഫ, ബിനു കുന്നന്താനം, സഈദ് റമദാന്‍ നദവി, സുനീഷ് സുശീലന്‍, മാഹിറ ഷമീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കെ എം സി സി ബഹ്റൈന്‍ സെക്രട്ടറി ഫൈസല്‍ കണ്ടിതാഴ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. സംസ്ഥാന ഭാരവാഹികളായ സലീം തളങ്കര, അബ്ദുല്‍ അസീസ്, എ പി ഫൈസല്‍, ഷാഫി പാറ കട്ട, അഷറഫ് കക്കണ്ടി എന്നിവര്‍ നേതൃത്വം നല്‍കി. പി വി സിദ്ധീഖ്, സഹല്‍ തൊഴുപ്പഴ, പി കെ ഇസ്ഹാഖ്, എന്‍ കെ അബ്ദുല്‍ കരീം മാസ്റ്റര്‍, മുനീര്‍ ഒഞ്ചിയം, ഉമ്മര്‍ കൂട്ടിലങ്ങാടി, കെ ആര്‍ ശിഹാബ്, നൗഫല്‍ പടിഞ്ഞാറങ്ങാടി, സിദ്ധീഖ് അദ്‌ലിയ, ഷാഫി വേളം, നസീബ് കൊച്ചിക്കാരന്‍, കെ കെ അഷറഫ്, ഷഫീഖ് അബുയൂസഫ്, ജാഫര്‍, ഹാഷിര്‍ കവുങ്ങില്‍, അലീമ ഷാഹിദ, നസീമ ഷുഹൈബ്, റിസ്വി അബ്ദുല്‍ ലത്തീഫ്, സുഫൈജ, സുബൈദ പി കെ സി, ഷബാന ബഷീര്‍, നസീമ നസീം, മുഫ്‌സിന ഫാസില്‍, ഹൈറു റസാഖ്, വഹീദ ഹനീഫ, ഫസീല റാഫി, ഫിദ ഷമീം, ഹനീസ, ഹമീദ, സല്‍മ അസ്ഫര്‍, ഫസീല എന്നിവര്‍ സംഘാടനം കോര്‍ഡിനേഷന്‍ നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര സ്വാഗതവും സെക്രട്ടറി ഫൈസല്‍ കോട്ടപ്പള്ളി നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!