
മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന് (ഐ സി എഫ്) ബഹ്റൈന്‍ ഉംറ സര്‍വീസിന് കീഴിലുള്ള ഉംറ സംഘത്തിന് യാത്രയയപ്പ് നല്കി. ശമീര്‍ സഖാഫിയുടെ നേതൃത്വത്തില്‍ 44 അംഗ സംഘമാണ് മനാമയില്‍ നിന്ന് യാത്ര പുറപ്പെട്ടത്.

ഐ സി എഫ് ബഹ്റൈന്‍ നാഷണല്‍ പ്രസിഡണ്ട് കെ കെ അബൂബക്കര്‍ ലത്വീഫി, ഫൈനാന്‍സ്, മീഡിയ സെക്രട്ടറി ഫൈസല്‍ ചെറുവണ്ണൂര്‍, അസീസ് കാസര്‍ഗോഡ്, ഹംസ എന്നിവര്‍ നേതൃത്വം നല്കി.

ഐ സി എഫ് ഉംറ സര്‍വ്വീസിന് കീഴിലുള്ള അടുത്ത സംഘം സെപ്തംബര്‍ 17, ഒക്ടോബര്‍ 15 തിയ്യതികളില്‍ യാത്ര തിരിക്കുമെന്നും വിശദ വിവരങ്ങള്‍ക്ക് 33761280, 39871794, 33372338 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും ഭാരവാഹികള്‍ അറിയിച്ചു.
