
മനാമ: രണ്ട് മാസമായി നടന്നുവന്ന ‘സിംസ് കളിമുറ്റം സമ്മര്‍ ക്യാമ്പ്’ കുട്ടികളുടെ വിവിധ കലാപരിപാടികളോടെ സമാപിച്ചു. കളികളും ആഘോഷവും നിറഞ്ഞ ക്യാമ്പ് കുട്ടികള്‍ക്ക് അവിസ്മരണീയമായ അവധിക്കാല അനുഭവമായി മാറിയതായി സംഘാടകര്‍ അറിയിച്ചു.

സംഗീതം, കരാട്ടെ, കുങ്ഫു, ബാഡ്മിന്റണ്‍, കളറിംഗ്, ഡ്രോയിംഗ്, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ്, നൃത്തം, നാടകം, ഫാന്‍സി ഡ്രസ് തുടങ്ങിയ വിവിധ പരിപാടികളിലൂടെ കുട്ടികളുടെ സര്‍ഗാത്മകതയും കഴിവുകളും പരിപോഷിപ്പിക്കുന്നതിനുള്ള അവസരമൊരുക്കി.

റോഡ് സേഫ്റ്റി, ഫസ്റ്റ് എയ്ഡ്, ഹെല്‍ത്ത് ടോക്ക്, പബ്ലിക് സ്പീക്കിംഗ്, പേഴ്‌സണാലിറ്റി ഡെവലപ്മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ വിവിധ മേഖലകളിലെ വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു.

ജനറല്‍ കണ്‍വീനര്‍മാരായ ഷെന്‍സി മാര്‍ട്ടിന്‍, ലിജി ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. ജിന്‍സി ലിയോണ്‍സ്, ഷീന ജോയ്‌സണ്‍ എന്നിവര്‍ കണ്‍വീനര്‍മാരായി പ്രവര്‍ത്തിച്ചു. അധ്യാപകരും വോളന്റിയര്‍മാരും ക്യാമ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
സമ്മര്‍ ക്യാമ്പിന്റെ സമാപന സമ്മേളനം അനൂപ് പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. സിംസ് പ്രസിഡന്റ് പി ടി ജോസഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നെല്‍സണ്‍ വര്‍ഗീസ് സ്വാഗതം പറഞ്ഞു. സിംസ് ലേഡീസ് വിംഗ് പ്രസിഡന്റ് സ്റ്റെഫി അരുണ്‍, മെമ്പര്‍ഷിപ്പ് സെക്രട്ടറി ഷാജി സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അസിസ്റ്റന്റ് ഫിനാന്‍സ് സെക്രട്ടറി ജെയ്‌സണ്‍ മഞ്ഞളി നന്ദി രേഖപ്പെടുത്തി.
ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. അധ്യാപകരും വോളന്റിയര്‍മാരും അവതരിപ്പിച്ച കലാപരിപാടികളും സമാപന ചടങ്ങിന് മാറ്റുകൂട്ടി. ഫിയോണ റോസും ലിനെറ്റ് റോസും പരിപാടികളുടെ മുഖ്യ അവതാരകരായിരുന്നു.
സിംസ് ബോര്‍ഡ് അംഗങ്ങളായ ജോബി ജോസഫ്, സിബു ജോര്‍ജ്, സോബിന്‍ ജോസ്, ജേക്കബ് വാഴപ്പിള്ളി, കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബെന്നി വര്‍ഗീസ് എന്നിവരും സമാപന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

