
ന്യൂഡല്‍ഹി: കേരള പൊലീസിന് അത്യാധുനിക സംവിധാനങ്ങളോടെയുള്ള ‘അഡ്വാന്‍സ്ഡ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി’ സ്ഥാപിക്കുന്നതിന് 30 കോടി രൂപയുടെ കേന്ദ്രസഹായം അടിയന്തരമായി അനുവദിക്കണമെന്ന് ബെന്നി ബഹനാന് എം പി ലോക്സഭയില്‍ ചട്ടം 377 പ്രകാരം ആവശ്യപ്പെട്ടു.

സൈബര്‍ കുറ്റകൃത്യങ്ങള്‍, ലഹരിമരുന്ന് കേസുകള്‍, സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ശാസ്ത്രീയ അന്വേഷണ മികവും വേഗത്തിലുള്ള കേസ് തീര്‍പ്പാക്കലും ഉറപ്പാക്കാന്‍ അത്യാധുനിക ഫോറന്‍സിക് ലാബ് അത്യാവശ്യമാണ്. ഡി എന്‍ എ അനാലിസിസ്, ഡിജിറ്റല്‍ ഫോറന്‍സിക്സ്, ടോക്സിക്കോളജി, ബാലസ്റ്റിക്സ് തുടങ്ങിയ അത്യാധുനിക ശാഖകള്‍ ഉള്‍പ്പെടുന്നതാണ് നിര്‍ദ്ദിഷ്ട പദ്ധതി.

സംസ്ഥാന ആഭ്യന്തര വകുപ്പ് സമര്‍പ്പിച്ച ഈ നിര്‍ദ്ദേശത്തിന് മുന്‍ഗണന നല്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുക എത്രയും വേഗം അനുവദിക്കണമെന്നും ഇത് കേരളത്തിന് മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ കുറ്റാന്വേഷണ മികവിനും നീതിന്യായ വ്യവസ്ഥയ്ക്കും വലിയ കരുത്താകുമെന്നും ബെന്നി ബഹനാന് എം പി കൂട്ടിച്ചേര്‍ത്തു.
