ഐമുഞ്ഞ് അനുസ്മരണവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടത്തി

Web Desk
2 Min Read

ആലുവ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അഞ്ച്, ആറ് വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഭാ സംഗമവും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന മരണപ്പെട്ട അഹമ്മദ് കുഞ്ഞിന്റെ (ഐമുഞ്ഞ്) പേരില്‍ സ്മാരക വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും അഹമ്മദ് കുഞ്ഞ് അനുസ്മരണവും നടത്തി. പ്രതിഭാ സംഗമത്തില്‍ എസ് എസ് എല്‍ സിക്കും പ്ലസ് ടുവിനും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കുകയും തായിക്കാട്ടുതരയിലുള്ള പെരിയാര്‍ നീന്തിക്കടന്ന വിദ്യാര്‍ഥികളെ ആദരിക്കുകയും വിദ്യാര്‍ത്ഥി കൂട്ടായ്മ നടത്തുകയും ചെയ്തു.

city exchange

പഞ്ചായത്ത് ലൈബ്രറി ഹാളില്‍ നടന്ന പ്രതിഭാ സംഗമത്തില്‍ ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് കുട്ടികളെ ആദരിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി ബാബു പുത്തനങ്ങാടി മുഖ്യപ്രഭാഷണം നടത്തി. സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ജമാല്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി പി നാസര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ജോസ്, കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ടി ഐ മുഹമ്മദ്, ജി മാധവന്‍ കുട്ടി, നസീര്‍ ചൂര്‍ണ്ണിക്കര, പഞ്ചായത്ത് മെമ്പര്‍മാരായ പി എസ് യൂസഫ്, രാജേഷ് പുത്തനങ്ങാടി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ കെ രാജു, ഇ എം ഷെരീഫ്, മനോഹരന്‍ തറയില്‍, വാര്‍ഡ് പ്രസിഡന്റ് എം എസ് ഷാജഹാന്‍, യൂത്ത് കെയര്‍ ജില്ലാ കോ ഓഡിനേറ്റര്‍ എം എസ് സനു, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാഫി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

തായിക്കാട്ടുകരയിലും ചൂര്‍ണ്ണിക്കരയിലും നാല്‍പ്പത് വര്‍ഷത്തോളമായി പൊതുപ്രവര്‍ത്തനം നടത്തിയിരുന്ന അഹമ്മദ് കുഞ്ഞ് എന്ന ഐമുഞ്ഞ് ലളിത ജീവിതം നയിച്ചു കൊണ്ടു സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഓടി നടന്ന ആളായിരുന്നു എന്നും ഏത് സമയത്തും ഐമുഞ്ഞിനെ ഏതു കാര്യത്തിനു ആരു വിളിച്ചാലും ഓടിയെത്തുന്ന ആളായിരുന്നു എന്നും ഉദ്ഘാടന പ്രസംഗത്തില്‍ എം ഒ ജോണ്‍ പറഞ്ഞു. പാര്‍ട്ടി പരിപാടികളായാലും ഇലക്ഷന്‍ വന്നാലും നേതൃത്വം പറയുന്നതിനു മുമ്പെ തന്നെ ഐമുഞ്ഞ് ആദ്യം തന്നെ കോണ്‍ഗ്രസ് കൊടികള്‍ കെട്ടി പരിപാടികള്‍ വിജയിപ്പിക്കുന്നതിനുളള കാര്യങ്ങള്‍ തുടങ്ങുമായിരുന്നു എന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ സ്വന്തം കുടുംബം പോലെ സ്‌നേഹിച്ച ഐമുഞ്ഞിന്റെ പെട്ടെന്നുള്ള വേര്‍പാട് കോണ്‍ഗ്രസ് പാര്‍ട്ടിക്കും തായിക്കാട്ടുകരയിലെ ജനങ്ങള്‍ക്കും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്നും ഏത് വീട്ടിലും എപ്പോള്‍ വേണമെങ്കിലും ചെല്ലാമായിരുന്ന ആളായിരുന്നു എന്നും നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലുവയില്‍ പാര്‍ട്ടിയുടെ പരിപാടികളില്‍ അനൗണ്‍സ്‌മെന്റ് വണ്ടിയില്‍ കണ്ടപ്പോള്‍ തുടങ്ങിയ ബന്ധമാണ് തനിക്കെന്നും അഹമ്മദ് കുഞ്ഞ് അനുസ്മരണം നടത്തി കൊണ്ടു എം ഒ ജോണ്‍ പറഞ്ഞു.

- Advertisement -
Ad image

അഹമ്മദ് കുഞ്ഞിന്റെ കുടുംബങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!