വ്യോമസേനയുടെ യുദ്ധവിമാനം ജയ്‌സാല്‍മീറില്‍ തകര്‍ന്നുവീണു

Web Desk
0 Min Read

ജയ്‌സാല്‍മീര്‍: വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. ജയ്സാല്‍മീറില്‍ വ്യോമസേനയുടെ എ-മിഗ് 21 വിമാനമാണ് തകര്‍ന്നുവീണത്. കാണാതായ പൈലറ്റിനായി തെരച്ചില്‍ തുടരുകയാണ്. പരിശീലന പറക്കലിനിടെയായിരുന്നു അപകടം. വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

city exchange

ജയ്‌സാല്‍മീറില്‍ ഇന്ത്യാ- പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപം സുദാസിരി ഗ്രാമത്തിര്‍ രാത്രി എട്ടര മണിയോടെയാണ് സംഭവം.

ജയ്സാല്‍മീറിലെ സാം പോലീസ് സ്റ്റേഷനു കീഴിലുള്ള ഡെസേര്‍ട്ട് നാഷണല്‍ പാര്‍ക്ക് ഏരിയയിലാണ് മിഗ് 21 വിമാനം തകര്‍ന്നുവീണതെന്ന് ജയ്‌സാല്‍മീര്‍ പൊലീസ് സൂപ്രണ്ട് അജയ് സിംഗിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മേഖലയില്‍ തെരച്ചില്‍ പുരോഗമിക്കുകയാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!